കായൽ മത്സ്യത്തിന് പൊന്നുംവില

Saturday 22 May 2021 12:44 AM IST

കൊല്ലം: ലോക്ക് ഡൗണിൽ ഹാർബറുകളടഞ്ഞ് കടൽ മത്സ്യലഭ്യത കുറഞ്ഞതോടെ കായൽ മത്സ്യങ്ങൾക്ക് പൊന്നുംവില. ആവശ്യം അനുസരിച്ച് വില കൂട്ടിയും കുറച്ചുമാണ് വിൽപ്പന. കിലോയ്ക്ക് പരമാവധി 600 രൂപയ്ക്ക് വിറ്റിരുന്ന കരിമീനിന് ഇപ്പോൾ 1,200 രൂപവരെയാണ് വാങ്ങുന്നത്.

കായൽ മത്സ്യങ്ങൾക്ക് പലയിടത്തും പല വിലയാണ്. കൊള്ളവില ഈടാക്കുന്നത് ശാസ്താകോട്ട, കോയിവിള, കൊല്ലം ഭാഗങ്ങളിലാണ്. കാഞ്ഞിരോട് കായലിനോട് ചേർന്ന കുണ്ടറയിലും മറ്റും താരതമ്യേന വലിയ വില ഈടാക്കുന്നില്ല. വളർത്ത് മീനിനും ആവശ്യക്കാരേറിയതിനാൽ ഇതിനും കൂടിയ വിലയാണ് ഈടാക്കുന്നത്. സിലോപ്പിയ കിലോയ്ക്ക് 400 രൂപയ്ക്കാണ് ഇന്നലെ വിറ്റത്.

ആവശ്യക്കാർ കൂടിയതോടെ കിലോ വില്പന പലയിടത്തും നിറുത്തി. പകരം നാലോ അഞ്ചോ വലിയ മീൻ ഒരു നിശ്ചിത വിലയ്ക്ക് നൽകുന്നതാണ് രീതി. അഷ്ടമുടി, കാഞ്ഞിരോട് കായലുകളിലെ മീനാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

അന്യായ വില (പഴയവില)

അഞ്ച് വലിയ കരിമീൻ: 800-1000 രൂപ (300-400)
കരിമീൻ ഒരു കിലോ: 1200 രൂപ (600)

വരാൽ: 700 രൂപ (350)
കൊഞ്ച്: 600 രൂപ (250)
ആറ്റുവാള: 400 രൂപ (150-200)
പള്ളത്തി ചെറുത്: 500 രൂപ (200)
വലുത്: 750 രൂപ

പൊടിമീൻ അരക്കിലോ: 250 രൂപ (100)

Advertisement
Advertisement