സർവം തകർത്ത് കൊവിഡ്; നട്ടെല്ലൊടിഞ്ഞ് നാട്

Wednesday 26 May 2021 12:34 AM IST
ഏകനാണ്... ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വിജനമായ കൊല്ലം കളക്ടറേറ്റിന് സമീപത്തെ ബസ് സ്റ്റോപ്പിൽ വിശ്രമിക്കുന്ന വയോധികൻ

കൊല്ലം: കൊവിഡ് ആദ്യഘട്ട വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിനിടെ എത്തിയ രണ്ടാം ലോക്ക് ഡൗൺ നാടിന്റെ നട്ടെല്ലൊടിച്ചു. കഴിഞ്ഞ വർഷത്തേതിന് സമാനമായി സമസ്തമേഖലയും സ്തംഭിച്ചതോടെ ചെറുകിട കച്ചടക്കാരും ദിവസ വേതനക്കാരും അടക്കമുള്ളവരുടെ ജീവിതം വഴിമുട്ടി.

സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാണ്. ബാങ്ക് വായ്പകളും ബില്ലുകളും അടയ്ക്കാൻ ഗത്യന്തരമില്ലാതെ വലയുകയാണ് വ്യാപാരികൾ. സ്വകാര്യ സ്ഥാപനങ്ങളും തുണിക്കടകളും തുറക്കാതായതോടെ ഈ മേഖലകളിലെ ജീവനക്കാരും തൊഴിൽരഹിതരായി. മടങ്ങിയെത്തിയ പ്രവാസികളും അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നവരും ആശങ്കയിലാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇനിയും നീട്ടിയാൽ പല കുടുംബങ്ങളും പട്ടിണിയിലാകും.

കൂലിവേലക്കാർ


1. ദിവസവേതനക്കാർക്ക് പണിയില്ല
2. നിർമ്മാണ മേഖല നിലച്ചു

3. ജോലിസ്ഥലങ്ങളിൽ കൂട്ടപിരിച്ചുവിടൽ

ചെറുകിട കച്ചവടക്കാർ


1. ഭൂരിഭാഗവും കടബാദ്ധ്യതയിൽ
2. ഭാഗ്യക്കുറി വരുമാനവും നിലച്ചു

3. വഴിയോര കച്ചവടം ഇല്ലാതായി

ഗതാഗതം


1. സ്വകാര്യ ബസ്‌ ജീവനക്കാർക്ക് പണിയില്ല
2. ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു
3. ഓട്ടോ - ടാക്‌സി മേഖല നിശ്ചലം
4. ടൂറിസ്റ്റ് - മിനി ബസുകളും ഷെഡിൽ
5. ടെമ്പോ, ഗുഡ്സ് ഓട്ടോ, ലോറി ജീവനക്കാർ പ്രതിസന്ധിയിൽ


കാറ്ററിംഗ്


1. ചടങ്ങുകൾ മാത്രമായതോടെ മേഖല നിശ്ചലം
2. പന്തൽ, പാത്രം വാടകയ്ക്ക് കൊടുക്കുന്നവരും ദുരിതത്തിൽ

3. ഷട്ടറിട്ട് ഓഡിറ്റോറിയങ്ങൾ

4. ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞു

ആരാധനാലയങ്ങൾ


1. വരുമാനം നിലച്ച അവസ്ഥ
2. താത്കാലിക ജീവനക്കാർ തൊഴിൽരഹിതർ
3. മെഴുകുതിരി, ചന്ദനത്തിരി വിൽപ്പന കേന്ദ്രങ്ങളും പൂട്ടി

''

കൊവിഡ് രണ്ടാം വരവിൽ നാടിന്റെ സമസ്തമേഖലയും നിശ്ചലമായി. വരുമാനം നിലച്ച് പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.

രമേശൻ, കൊല്ലം

നിർമ്മാണ തൊഴിലാളി

Advertisement
Advertisement