വ്യാപാരി വ്യവസായി ലയനം: ഹസൻകോയ വിഭാഗം പിന്മാറി

Wednesday 26 May 2021 4:20 AM IST

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ടി. നസറുദ്ദീൻ വിഭാഗവുമായി ലയിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുന്നതായി ഹസൻകോയ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് അറിയിച്ചു. നസറുദ്ദീൻ വിഭാഗത്തിലെ ചില നേതാക്കൾ സ്ഥാപിത താത്പര്യങ്ങൾക്കായി ചർച്ചകൾ നീട്ടുന്നതിനാലാണ് ലയനത്തിൽ നിന്ന് പിന്മാറാൻ ജോബി വി. ചുങ്കത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്.

2020 ജൂൺ 27നാണ് ഇരുവിഭാഗങ്ങളും ലയിക്കാൻ തീരുമാനിച്ചത്. ലയനം വേണ്ടെന്നുവച്ച സാഹചര്യത്തിൽ നിലവിലുള്ള ഘടകങ്ങളെ ശക്തിപ്പെടുത്തും. ലോക്ക്ഡൗണിൽ തകർന്ന വ്യാപാരവ്യവസായ മേഖലയ്‌ക്കായി ഉത്തേജക പദ്ധതികൾ നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് യോഗം ആവശ്യപ്പെട്ടു.

ടി.എഫ്. സെബാസ്റ്റ്യൻ, സി.എച്ച്. ആലിക്കുട്ടി ഹാജി, കെ.എസ്. രാധാകൃഷ്ണൻ, കമലാലയം സുകു, എം. നസീർ, പ്രസാദ് ജോൺ മാമ്പറ, നുജ്മുദ്ദീൻ ആലിമൂട്ടിൽ, എസ്.എസ്. മനോജ്, നിജാംബഷി, പി.എം.എം. ഹബീബ്, വി.എ. ജോസ് ഉഴുന്നാലിൽ, ടോമികുറ്റിയാങ്കൽ, ടി.കെ. ഹെൻട്രി, വി.വി.ജയൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement