കപ്പെടുക്കാൻ!

Wednesday 26 May 2021 2:59 AM IST

ഗഡ്ന​സ്ക് ​:​ ​ഇം​ഗ്ലീ​ഷ് ​വ​മ്പ​ൻ​മാ​രാ​യ​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈറ്റഡോ,​​​ ​സ്‌​പാ​നി​ഷ് ​സൂ​പ്പ​ർ​ ​ടീം​ ​വി​യ്യാ​റ​യ​ലോ...​ ​യൂ​റോ​പ്പ​ ​ലീ​ഗി​ലെ​ ​പു​തി​യ​ ​ചാ​മ്പ്യ​ന്റെ​ ​പ​ട്ടാ​ഭി​ഷേ​ക​ത്തി​ന് ​ഒ​രു​ ​പ​ക​ലി​ന്റെ​ ​ദൂ​രം​ ​മാ​ത്രം.​ ​ഇ​ന്ന് ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​അ​ർ​ദ്ധ​ ​രാ​ത്രി​ 12.30​ ​മു​ത​ൽ​ ​പോ​ള​ണ്ടി​ലെ​ ​ഗ​ഡ്ന​സ്കി​ലെ​ ​പി.​ജി.​ഇ​ ​അ​രീ​ന​യി​ലാ​ണ് ​മ​ത്സ​രം.​ ​ഇറ്റാലി​യ​ൻ​ ​ക്ല​ബ് ​എ.​എ​സ്.​ ​റോ​മ​യെ​ ​കീ​ഴ​ട​ക്കി​യാ​ണ് ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡ് ​ക​ലാ​ശ​ക്ക​ളി​ക്ക് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ ​ഇം​ഗ്ലീ​ഷ് ​ക്ല​ബ് ​ആ​ഴ്സ​ന​ലി​നെ​ ​വീ​ഴ്ത്തി​യാ​ണ് ​വി​യ്യാ​റ​യ​ലി​ന്റെ​ ​ഫൈ​ന​ൽ​ ​പ്ര​വേ​ശ​നം.

ഇ​ത് ​അ​ഞ്ചാം​ ​ത​വ​ണ​യാ​ണ് ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈറ്റ​ഡും​ ​വി​യ്യാ​റ​യ​ലും​ ​മു​ഖ​മു​ഖം​ ​വ​രു​ന്ന​ത്.
സോ​ണി​ ​ടെ​ൻ​ 2,3​ ​ചാ​ന​ലു​ക​ളി​ൽ​ ​ത​ത്സ​മ​യ​ ​സം​പ്രേ​ഷ​ണം​ ​ഉ​ണ്ട്.​ ​ലൈ​വ് ​സ്ട്രീ​മിം​ഗ് ​സോ​ണി​ ​ലൈ​വി​ൽ.
ഏ​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​യൂ​​​റോ​​​പ്യ​​​ൻ​​​ ​​​ഫൈ​​​ന​​​ൽ​​​ ​​​ക​​​ളി​​​ച്ച​​​ ​​​ഇം​​​ഗ്ലീ​​​ഷ് ​​​ടീ​​​മു​​​ക​​​ളി​​​ൽ​​​ ​​​ലി​​​വ​​​ർ​​​പൂ​​​ളി​​​ന് ​​​(14​​​)​​​ ​​​പു​​​റ​​​കി​​​ൽ​​​ ​​​ര​​​ണ്ടാം​​​ ​​​സ്ഥാ​​​ന​​​ത്താ​​​ണ് ​​​മാ​​​ഞ്ച​​​സ്റ്റ​​​ർ​​​ ​​​യു​​​ണൈ​റ്റ​ഡ്.​​​ ​​​മാ​​​ഞ്ച​​​സ്റ്റ​​​ർ​​​ ​​​യു​​​ണൈ​​​റ്റ​​​ഡി​​​ന്റെ​​​ ​​​എ​​​ട്ടാം​​​ ​​​യു​​​റോ​​​പ്യ​​​ൻ​​​ ​​​ഫൈ​​​ന​​​ലാ​​​ണി​​​ത്.​​​ ​​​ഇ​​​തു​​​വ​​​രെ​​​ ​​​ക​​​ളി​​​ച്ച​​​ ​​​ഏ​​​ഴ് ​​​യൂറോ​​​പ്യ​​​ൻ​​​ ​​​ഫൈ​​​ന​​​ലു​​​ക​​​ളി​​​ൽ​​​ ​​​എ​​​ട്ടി​​​ലും​​​ ​​​ചാ​​​മ്പ്യ​​​ൻ​​​മാ​​​രാ​​​കാ​​​ൻ​​​ ​​​യു​​​ണൈ​റ്റ​ഡി​​​ന് ​​​ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.​​​ ​​​ര​​​ണ്ട് ​​​ത​​​വ​​​ണ​​​യേ​​​ ​​​തോ​​​റ്റി​​​ട്ടു​​​ള്ളു.​​​ ​​​ര​​​ണ്ടും​​​ ​​​ബാ​​​ഴ്സ​​​ലോ​​​ണ​​​യോ​​​ടാ​​​ണ്.​​​ 2008​​​-09​​​ലേ​​​യും​​​ 20​​10​-11​​​ലേ​​​യും​​​ ​​​ചാ​​​മ്പ്യ​​​ൻ​​​സ് ​​​ലീ​​​ഗ് ​​​ഫൈ​​​ന​​​ലു​​​ക​​​ളി​​​ലാ​​​ണ​​​ത്.
വി​​​യ്യാ​​​റ​​​യ​​​ൽ​​​ ​​​ആ​​​ദ്യ​​​മാ​​​യാ​​​ണ് ​​​ഒ​​​രു​​​ ​​​പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​ ​​​യൂ​​​റോ​​​പ്യ​​​ൻ​​​ ​​​ടൂ​​​ർ​​​ണ​​​മെ​​​ന്റി​​​ന്റെ​​​ ​​​ഫൈ​​​ന​​​ലി​​​ൽ​​​ ​​​എ​​​ത്തു​​​ന്ന​​​ത്.​ ​യൂ​റോ​പ്യ​ൻ​ ​ഫൈ​ന​ലി​ൽ​ ​എ​ത്തു​ന്ന​ 11​-ാമ​ത് ​സ്പാ​നി​ഷ് ​ടീ​മാ​ണ് ​അ​വ​ർ.
യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​സ്പാ​നി​ഷ് ​ടീ​മും​ ​ഇം​ഗ്ലീ​ഷ് ​ടീ​മും​ ​മു​ഖാ​മു​ഖം​ ​വ​ന്ന​ ​അ​വ​സാ​ന​ ​ഒ​മ്പ​ത് ​ത​വ​ണ​യും​ ​സ്പാ​നി​ഷ് ​ടീ​മി​നാ​യി​രു​ന്നു​ ​വി​ജ​യം.

Advertisement
Advertisement