വടമൺ ദേവകിഅമ്മ അന്തരിച്ചു

Thursday 27 May 2021 12:00 AM IST
വടമൺ ദേവകിഅമ്മ

അഞ്ചൽ: കേരളത്തിലെ ആദ്യകാല ഓട്ടൻ തുള്ളൽ കലാകാരിമാരിലൊരാളായ വടമൺ ദേവകിഅമ്മ (76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
ഓട്ടൻ, പറയൻ, ശീതങ്കൻ തുള്ളലുകൾ അവതരിപ്പിക്കുമായിരുന്നു. നാടൻ കലകളുടെ പോഷണത്തിനായി മൂന്ന് പതിറ്റാണ്ട് മുമ്പ് വടമൺ കേന്ദ്രമാക്കി കലാലയ കലാകേന്ദ്രം സ്ഥാപിച്ച ദേവകിഅമ്മയെ സംസ്ഥാന സർക്കാരിന്റെ കുഞ്ചൻ നമ്പ്യാർ പുരസ്കാരമടക്കം തേടിവന്നിട്ടുണ്ട്. നീണ്ട 60 വർഷത്തെ കലാജീവിതത്തിനിടയിൽ വിദേശ രാജ്യങ്ങളിലടക്കം കാൽ ലക്ഷത്തോളം വേദികളിൽ ചുട്ടിയണിഞ്ഞു.

വാദ്യകലാകാരനും വടമൺ ക്ഷേത്രകാരായ്മയുമായിരുന്ന പരേതനായ എൻ. വാസുദേവൻ പിള്ളയാണ് ഭർത്താവ്. മക്കൾ: വിക്രമൻ പിള്ള (റിട്ട. ദേവസ്വം ബോർഡ്), അംബിക, അജിത, കൊച്ചുകൃഷ്ണൻ (സൈബർ കമ്പ്യൂട്ടേഴ്സ്, അഞ്ചൽ), ശശികല. മരുമക്കൾ: പരേതനായ ആർ. രാമചന്ദ്രൻ പിള്ള, പരേതനായ സി. രാമചന്ദ്രൻ പിള്ള, സനൽകുമാർ (ശബരിമല ദേവസ്വം), സതികുമാരി, രജിത.

Advertisement
Advertisement