ഓർമ്മയായി ബാലൻ പിള്ള ;ഇനി​ ഓർമ്മിക്കാൻ 'ബാലൻപിള്ള സിറ്റി'​

Thursday 27 May 2021 2:33 AM IST

 'ബാലൻ പിള്ള സിറ്റി' എന്ന സ്ഥലപ്പേരിനു കാരണക്കാരനായ ബാലൻ പിള്ള ഓർമ്മയായി

ഇ​ടു​ക്കി​:​ ​നെ​ടു​ങ്ക​ണ്ടം​ ​-​ ​രാ​മ​ക്ക​ൽ​മേ​ട് ​റൂ​ട്ടി​ലു​ള്ള​ ​'​ബാ​ല​ൻ​പി​ള്ള​ ​സി​റ്റി​'​ ​എ​ന്ന​ ​ഗ്രാ​മ​ത്തി​ന് ​ആ​ ​പേ​ര് ​വീ​ഴാ​ൻ​ ​കാ​ര​ണ​ക്കാ​ര​നാ​യ​ ​ബാ​ല​ൻ​പി​ള്ള​ ​(96​)​ ​ഓ​ർ​മ്മ​യാ​യി.​ ​ആ​ല​പ്പു​ഴ​ ​മാ​തി​ര​പ്പ​ള്ളി​ ​വ​രു​ൺ​ ​നി​വാ​സ് ​വ​സ​തി​യി​ലാ​യി​രു​ന്നു​ ​അ​ന്ത്യം.​ ​ക​ല്ലാ​ർ​ ​പ​ട്ടം​ ​കോ​ള​നി​യി​ലെ​ ​ആ​ദ്യ​കാ​ല​ ​കു​ടി​യേ​റ്റ​ ​ക​ർ​ഷ​ക​നാ​യി​രു​ന്നു.
ബാ​ല​ൻ​പി​ള്ള​യു​ടെ​യും​ ​ബാ​ല​ൻ​പി​ള്ള​ ​സി​റ്റി​യു​ടെ​യും​ ​ക​ഥ​യ്ക്ക് ​കു​ടി​യേ​റ്റ​ ​കാ​ല​ത്തോ​ളം​ ​പ​ഴ​ക്ക​മു​ണ്ട്.​ 1955​-​ 56​ൽ​ ​ഗ്രോ​ ​മോ​ർ​ ​ഫു​ഡ് ​പ​ദ്ധ​തി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​പ​ട്ടം​ ​കോ​ള​നി​ ​പ​തി​ച്ചു​ ​ന​ൽ​കു​ന്ന​ ​കാ​ലം.​ ​ആ​ല​പ്പു​ഴ​ക്കാ​ര​നാ​യ​ ​ബാ​ല​കൃ​ഷ്ണ​പി​ള്ള​യ്ക്കും​ ​രാ​മ​ക്ക​ൽ​മേ​ടി​ന​ടു​ത്ത് ​അ​ഞ്ചേ​ക്ക​ർ​ ​ല​ഭി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ 2000​ ​രൂ​പ​യും​ ​മു​റു​കെ​പ്പി​ടി​ച്ച് ​രാ​മ​ക്ക​ൽ​മേ​ട്ടി​ൽ​ ​വ​ണ്ടി​യി​റ​ങ്ങി​യ​ ​ബാ​ല​ൻ​പി​ള്ള​ ​എ​ല്ലു​മു​റി​യെ​ ​പ​ണി​യെ​ടു​ത്തു.​ ​വി​ള​ക​ൾ​ ​ത​ല​ച്ചു​മ​ടാ​യി​ ​വ​ന​ത്തി​ലൂ​ടെ​ 12​ ​കി​ലോ​മീ​റ്റ​ർ​ ​ന​ട​ന്ന് ​ത​മി​ഴ്നാ​ട്ടി​ലെ​ ​ക​മ്പ​ത്തെ​ത്തി​ച്ച് ​വി​റ്റു.​ ​അ​രി​യും​ ​സാ​ധ​ന​ങ്ങ​ളും​ ​വാ​ങ്ങി​ ​തി​രി​കെ​ ​മ​ല​ക​യ​റി.​ ​വ​ന്യ​മൃ​ഗ​ങ്ങ​ളോ​ട് ​പ​ട​വെ​ട്ടി​ ​ജീ​വി​തം.​ ​ഒ​പ്പം​ ​ത​യ്യ​ൽ​ ​ജോ​ലി​യും.​ ​ത​യ്യ​ൽ​ക്ക​ട​ ​പ​ല​ച്ച​ര​ക്ക് ​ക​ട​യാ​യി.​ ​പി​ന്നെ​ ​ചാ​യ​ക്ക​ട​യാ​യി.​ ​സ്ഥ​ല​ത്തെ​ ​ഏ​ക​ ​ചാ​യ​ക്ക​ട.​ ​അ​വി​ടെ​ ​നാ​ട്ടു​കാ​രു​ടെ​ ​വെ​ടി​വ​ട്ട​ങ്ങ​ൾ.​ ​അ​വ​ർ​ ​പ​ത്രം​ ​വാ​യി​ച്ച് ​രാ​ഷ്ട്രീ​യ​വും​ ​ആ​ഗോ​ള​പ്ര​ശ്ന​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്‌​തു.​ ​ആ​ളും​ ​തി​ര​ക്കും​ ​കൂ​ടി​യ​പ്പോ​ൾ​ ​ആ​ർ​ക്കോ​ ​വെ​ളി​പാ​ടു​ണ്ടാ​യി​ ​-​ ​ബാ​ല​ൻ​പി​ള്ള​ ​സി​റ്റി​ ​!.​ ​അ​ത​ങ്ങു​ ​പൊ​ലി​ച്ചു.​ ​അ​വ​ർ​ ​പ​റ​ഞ്ഞു​ ​പ​റ​ഞ്ഞ് ​സ്ഥ​ലം​ ​ബാ​ല​ൻ​ ​പി​ള്ള​ ​സി​റ്റി​ ​ആ​യി.​ ​ഒ​രു​ ​പേ​രി​ൽ​ ​എ​ന്തി​രി​ക്കു​ന്നു​ ​എ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​ബാ​ല​ൻ​ ​പി​ള്ള​യു​ടെ​ ​പേ​രി​ൽ​ ​ഒ​രു​ ​സി​റ്റി​യു​ണ്ടെ​ന്ന് ​പ​റ​യാ​മെ​ന്നാ​യി.
പി​ന്നീ​ട് ​ചി​ട്ടി​ ​ക​മ്പ​നി​ ​തു​ട​ങ്ങി​യ​ ​ബാ​ല​ൻ​പി​ള്ള​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലും​ ​സ​ജീ​വ​മാ​യി.​ ​സ്ഥ​ല​ത്തെ​ ​ആ​ദ്യ​ ​പോ​സ്റ്റോ​ഫീ​സും​ ​സ​ർ​ക്കാ​ർ​ ​സ്കൂ​ളു​മെ​ല്ലാം​ ​ബാ​ല​ൻ​പി​ള്ള​യു​ടെ​ ​ശ്ര​മ​ഫ​ല​മാ​ണ്.​ ​പി​ള്ള​യു​ടെ​ ​ആ​റ് ​മ​ക്ക​ളും​ ​ജ​നി​ച്ച​ത് ​ഇ​വി​ടെ​യാ​ണ്.​ 35​ ​വ​ർ​ഷം​ ​മു​മ്പ് ​സ്വ​ന്തം​ ​പേ​രി​ലു​ള്ള​ ​സി​റ്റി​ ​ഉ​പേ​ക്ഷി​ച്ച് ​ബാ​ല​ൻ​പി​ള്ള​ ​തി​രി​കെ​ ​പോ​യി.ആ​ല​പ്പു​ഴ​ ​മാ​തി​ര​പ്പ​ള്ളി​യി​ലെ​ ​മ​ക​ൾ​ ​ഗീ​ത​ ​മോ​ഹ​ന​ന്റെ​ ​വീ​ട്ടി​ലേ​ക്ക്.​ ​നാ​ല് ​വ​ർ​ഷം​ ​മു​മ്പ് ​അ​വ​സാ​ന​മാ​യി​ ​ഒ​രു​ ​പൊ​തു​ച​ട​ങ്ങി​ന് ​രാ​മ​ക്ക​ൽ​മേ​ട്ടി​ലെ​ത്തി​യ​ ​അ​ദ്ദേ​ഹ​ത്തെ​ ​നാ​ട്ടു​കാ​ർ​ ​ആ​ദ​രി​ച്ചി​രു​ന്നു.

ബാലൻപിള്ള സിറ്റി

കരുണാപുരം പഞ്ചായത്തിലെ 4, 5, 6 വാർഡുകൾ അതിർത്തി പങ്കിടുന്ന ചെറു പട്ടണം. നെടുങ്കണ്ടത്ത് നിന്ന് 12 കിലോ മീറ്റർ. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന്. പോസ്റ്റോഫീസ്, സ്‌കൂൾ, ആരാധനലായങ്ങൾ, ഓഡിറ്റോറിയം അമ്പതിലേറെ വ്യാപാര സ്ഥാപനങ്ങൾ. രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രമായതിനാൽ പരിസരങ്ങളിൽ റിസോർട്ടുകളും.

സിനിമയിലും സിറ്റി

കുഞ്ചാക്കോ ബോബനും ആൻ അഗസ്റ്റിനും അഭിനയിച്ച ലാൽ ജോസ് സിനിമ 'എൽസമ്മ എന്ന ആൺകുട്ടി'യിലൂടെ ബാലൻപിള്ള സിറ്റി കൂടുതൽ പ്രസിദ്ധമായി. സിനിമയുടെ ചിത്രീകരണം മറ്റ് സ്ഥലങ്ങളിലായിരുന്നെങ്കിലും കഥയിലെ ഗ്രാമത്തിന്റെ പേര് ബാലൻ പിള്ള സിറ്റി എന്നായിരുന്നു.

Advertisement
Advertisement