ഛായാഗ്രാഹകൻ വി.എ. ദിൽഷാദ് നിര്യാതനായി

Friday 28 May 2021 12:04 AM IST

കൊച്ചി: പ്രശസ്ത സിനിമാ ഛായാഗ്രാഹകൻ വി.എ. ദിൽഷാദ് (54) മുംബയിൽ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. എറണാകുളം നോർത്ത് കലാഭവൻ റോഡിൽ വെളുത്തേടത്ത് പറമ്പിൽ പരേതനായ അമീർജാന്റെയും നൂർജഹാന്റെയും മകനാണ്. ഭാര്യ: ബബിത. മകൻ: അമൻ ദിൽഷാദ്. വർഷങ്ങളായി മുംബയ് ബോറിവലിയിലായിരുന്നു താമസം. പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായി 53 മലയാള സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുംബയിലേക്ക് താമസം മാറ്റിയ അദ്ദേഹം 'ദ വെയ്റ്റിംഗ് റൂം" എന്ന സിനിമയാണ് സ്വതന്ത്രമായി ആദ്യം ഛായാഗ്രഹണം നിർവഹിച്ചത്. അബ്ബാസ് മസ്താന്റെ രണ്ടു ഹിന്ദി സിനിമകളുടെ ഛായഗ്രഹണവും നിർവഹിച്ചു. രണ്ടു മറാഠി, മൂന്ന് ഇംഗ്ലീഷ് ചിത്രങ്ങളിലും ഛായാഗ്രാഹകനായിരുന്നു. ബ്ളാക്ക് വാട്ടേഴ്‌സാണ് ഒടുവിൽ ഛായാഗ്രഹണം നിർവഹിച്ച സിനിമ.

Advertisement
Advertisement