പ്ലസ്ടു പരീക്ഷ റദ്ദാക്കണമെന്ന ഹർജി 31ലേക്ക് മാറ്റി

Saturday 29 May 2021 12:00 AM IST

ന്യൂഡൽഹി: സി.ബി.എസ്.ഇ,​ ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 31ലേക്ക് മാറ്റി. രേഖകൾ പൂർണമായി ഹാജരാക്കാത്തതിനാലാണ് ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ,​ ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജി പരിഗണിക്കുന്നത് നീട്ടി വച്ചത്.

Advertisement
Advertisement