കൊവിഡ് പ്രതിരോധ ഉപകരണങ്ങൾക്ക് അധിക വില ഈടാക്കിയാൽ കർശന നടപടി

Sunday 30 May 2021 12:00 AM IST

പത്തനംതിട്ട : കൊവിഡ് പ്രതിരോധ ഉപകരണങ്ങൾക്ക് അധിക വില ഈടാക്കിയാൽ കർശന നടപടി. മാസ്‌ക്, പി.പി.ഇ കിറ്റ് സാനിറ്റൈസർ, ഫേസ് ഷീൽഡ്, സർജിക്കൽ ഗൗൺ, ഓക്‌സിജൻ മാസ്‌ക്, പൾസ് ഓക്‌സിമീറ്റർ തുടങ്ങി 15 ഇനങ്ങൾക്ക് സർക്കാർ വില നിശ്ചയിച്ച് ഉത്തരവ് ഇറക്കിയ പശ്ചാത്തലത്തിൽ സർക്കാർ ഉത്തരവ് പ്രകാരം നിശ്ചയിച്ച വിലയേക്കാൾ കൂടിയ വിലയ്ക്ക് വിൽപ്പന നടത്തിയാൽ ലീഗൽ മെട്രോളജി വകുപ്പ് കർശന നടപടികൾ കൈക്കൊള്ളുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ അറിയിച്ചു. കേരള അവശ്യ വസ്തു നിയന്ത്രണ നിയമത്തിന്റെ കീഴിലാണ് ഈ ഉത്തരവ്.

പി.പി.ഇ കിറ്റിന് പരമാവധി വിൽപന വില 328 രൂപയാണ്. എൻ 95 മാസ്‌കിന് 26 രൂപയും ട്രിപ്പിൽ ലയർ മാസ്‌കിന് അഞ്ച് രൂപയും ഫേസ് ഷീൽഡിന് 25 രൂപയും ഏപ്രണിന് (ഡിസ്‌പോസിബിൾ) 14 രൂപയും സർജിക്കൽ ഗൗണിന് 78 രൂപയും എക്‌സാമിനേഷൻ ഗ്ലൗസ് (നമ്പർ) ഏഴ് രൂപയും ഹാൻഡ് സാനിറ്റൈസർ 500 എംഎൽ ന് 230 രൂപയും ഹാൻഡ് സാനിറ്റൈസർ 200 എംഎൽ ന് 118 രൂപയും ഹാൻഡ് സാനിറ്റൈസർ 100 എംഎൽ ക്ക് 66 രൂപയും സ്റ്ററയൽ ഗ്ലൗസ് (ജോഡി) 18 രൂപയും എൻ.ആർ.ബി മാസ്‌കിന് 96 രൂപയും ഓക്‌സിജൻ മാസ്‌കിന് 65 രൂപയും ഫ്‌ളോ മീറ്റർ (ഹ്യുമിഡിഫൈർ സഹിതം) 1824 രൂപയും ഫിംഗർ ടിപ്പ് പൾസ് ഓക്‌സി മീറ്റർ 1800 രൂപയുമാണ് പരമാവധി വിൽപന വില.


പരാതി അറിയിക്കാം.

ഡെപ്യൂട്ടി കൺട്രോളർ (ജനറൽ) പത്തനംതിട്ട : 8281698029. ഡെപ്യൂട്ടി കൺട്രോളർ (ഫ്‌ളയിങ്ങ് സ്‌ക്വാഡ്) പത്തനംതിട്ട : 8281698035. അസി.കൺട്രോളർ കോഴഞ്ചേരി താലൂക്ക് : 8281698030. ഇൻസ്‌പെക്ടർ (ഫ്‌ളയിങ്ങ് സ്‌ക്വാഡ്) പത്തനംതിട്ട : 9188525703. ഇൻസ്‌പെക്ടർ അടൂർ താലൂക്ക് : 8281698031. ഇൻസ്‌പെക്ടർ തിരുവല്ല താലൂക്ക് : 8281698032. ഇൻസ്‌പെക്ടർ റാന്നി താലൂക്ക് : 8281698033. ഇൻസ്‌പെക്ടർ മല്ലപ്പള്ളി താലൂക്ക് : 8281698034. ഇൻസ്‌പെക്ടർ കോന്നി താലൂക്ക് : 9400064083.

കൊവിഡ് പ്രതിരോധ ഉപകരണങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കും. മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള സ്ഥാപനങ്ങൾ പൊലീസ് പരിശോധിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ സർക്കാർ നിശ്ചയിച്ച വിലക്കുതന്നെ വിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കും.അമിതവില ഈടാക്കുന്നതായി പരാതി ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമ നടപടിയുണ്ടാകും. മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസിൽ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി

ആർ.നിശാന്തിനി

ജില്ലാ പൊലീസ് മേധാവി

Advertisement
Advertisement