19,894 കൊവിഡ് രോഗികൾ, 186 മരണങ്ങൾ

Monday 31 May 2021 12:00 AM IST

തിരുവനന്തപുരം : കൊവിഡ് രണ്ടാംതരംഗത്തിന്റെ പ്രഹരത്തിന് ശേഷം പ്രതിദിന രോഗബാധ നിരക്ക് കുറഞ്ഞ ഇന്നലെയും മരണസംഖ്യ നൂറിന് മുകളിൽ. 19,894 പേർ രോഗബാധിതരായപ്പോൾ 186 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 8641 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97%. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. 84 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ 18,571 പേർ സമ്പർക്കരോഗികളാണ്. 1083 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 156 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നത്.

 മലപ്പുറം മുന്നിൽ

രോഗവ്യാപനത്തിൽ ഇന്നലെയും മലപ്പുറമാണ് മുന്നിൽ. ജില്ലയിൽ 3015 പുതിയ രോഗികളാണ്. തിരുവനന്തപുരം 2423, തൃശൂർ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂർ 991, കോട്ടയം 834, ഇടുക്കി 675, കാസർകോട് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.

ആകെ രോഗികൾ 25,14,279

കൊ​വി​ഡ് ​അ​നാ​ഥ​മാ​ക്കി​യ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക്
ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണം​:​ ​കൊ​ടി​ക്കു​ന്നിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ൾ​ ​മൂ​ലം​ ​അ​നാ​ഥ​മാ​ക്ക​പ്പെ​ട്ട​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​മ​തി​യാ​യ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കി,​ ​സാ​മൂ​ഹ്യ​ ​സു​ര​ക്ഷാ​ ​പ​ദ്ധ​തി​ക​ളി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി​ ​മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് ​കൂ​ടി​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി.​ ​ആ​വ​ശ്യ​പ്പെ​ട്ടു.
ര​ക്ഷി​താ​ക്ക​ളെ​ ​ന​ഷ്ട​പെ​ട്ട​ ​കു​ട്ടി​ക​ൾ​ക്ക് ​പി.​എം​ ​കെ​യേ​ഴ​സ് ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​വും​ ​വി​ദ്യാ​ഭ്യാ​സ​ ​സ​ഹാ​യ​വും​ ​ഇ​ .​എ​സ്.​ഐ​ ​പ​ദ്ധ​തി​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​ ​ആ​ശ്രി​ത​ർ​ക്ക് ​പെ​ൻ​ഷ​ൻ​ ​ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ​ ​ല​ഭ്യ​മാ​ക്ക​ലും​ ​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.
എ​ന്നാ​ൽ​ ​കൊ​വി​ഡ് ​ര​ണ്ടാം​ ​തു​ട​ർ​ ​ത​രം​ഗ​ത്തി​ൽ​ ​ഒ​ട്ട​ന​വ​ധി​ ​കു​ടും​ബ​ങ്ങ​ളാ​ണ് ​അ​നാ​ഥ​മാ​യ​ത്.​ ​അ​വ​രി​ൽ​ ​പ​ല​ ​കു​ടും​ബ​ങ്ങ​ളും​ ​ജീ​വി​ത​മാ​ർ​ഗം​ ​പൂ​ർ​ണ​മാ​യി​ ​അ​ട​ഞ്ഞു​പോ​യ​ ​അ​വ​സ്ഥ​യി​ലാ​ണെ​ന്നും​ ​കൊ​ടി​ക്കു​ന്നി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

Advertisement
Advertisement