വയലാറിന്റെ മകൾ സിന്ധു കൊവിഡ് ബാധിച്ച് മരിച്ചു

Monday 31 May 2021 12:34 AM IST

പാലക്കാട്: വയലാർ രാമവർമയുടെ ഇളയ മകൾ സിന്ധു (54) കൊവിഡ് ബാധിച്ച് മരിച്ചു. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ശനിയാഴ്ച നഗരത്തിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രാത്രി 10.30ന് മരണം സംഭവിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ചാലക്കുടിയിൽ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയ്ക്കാണ് ഒരാഴ്ച മുമ്പ് പാലക്കാട്ടെ സഹോദരി ഇന്ദുലേഖയുടെ വീട്ടിലെത്തിയത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു.

സിന്ധുവിന്റെ ഭർത്താവ്: ചാലക്കുടി ലായത്തിൽ മഠത്തിൽ കൃഷ്ണകുമാർ. മകൾ: മീനാക്ഷി (കേരള സർവകലാശാല പിഎച്ച്.ഡി വിദ്യാർത്ഥിനി). അമ്മ: ഭാരതി തമ്പുരാട്ടി. മറ്റ് സഹോദരങ്ങൾ: ശരത്ചന്ദ്രവർമ, യമുന.

Advertisement
Advertisement