പുകവലിക്കാരായ കൊവിഡ് രോഗികളിൽ മരണ സാദ്ധ്യത കൂടുതൽ

Monday 31 May 2021 4:08 AM IST

ഇന്ന് ലോക പുകവലിദിന

ആലപ്പുഴ: കൊവിഡ് ബാധിച്ച് ശ്വാസംമുട്ടൽ മൂലം മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോൾ, പുകവലിക്കാരായ രോഗബാധിതരിൽ മരണസാദ്ധ്യത കൂടുതലാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മറ്റൊരു പുകയില വിരുദ്ധ ദിനം കൂടി. പുകവലിക്കാരിൽ കൊവിഡ് മരണനിരക്കും അനുബന്ധരോഗങ്ങളും അധികമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അനവധി കാൻസറുകളും ഹൃദയ, നാഡീസംബന്ധമായ രോഗങ്ങളും പുകവലിയിലൂടെ ഉണ്ടാകാമെങ്കിലും സ്ഥായിയായ ശ്വാസംമുട്ടലാണ് (സി.ഒ.പി.ഡി) കൂടുതൽ ആളുകളിൽ പ്രകടമാകുന്നത്. ഇതേ ശ്വാസംമുട്ടലാണ് കൂടുതൽ പേരുടെയും ജീവൻ അപഹരിക്കുന്നതും. പുകവലിയെക്കാളുപരി പുകയിലയുടെ ഉപയോഗമാണ് വർദ്ധിച്ചത്. ഇത് കൗമാരക്കാർക്കിടയിൽ പോലും സി.ഒ.പി.ഡിക്ക് കാരണമാകുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും ഉയ‌ർന്ന രോഗാവസ്ഥയുണ്ടാക്കുന്ന അഞ്ച് രോഗങ്ങളിൽ ഒന്നായി സ്ഥായിയായ ശ്വാസം മുട്ടൽ മാറുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. മുതിർന്നവർ പുകവലിക്കുന്നത് മൂലം വീടുകളിലെ കുട്ടികൾക്കും സ്ത്രീകൾക്കും രോഗം റിപ്പോ‌ർട്ട് ചെയ്യുന്നതും വർദ്ധിക്കുകയാണ്.

'പുകവലിക്കണമെന്ന് തോന്നുന്ന സമയം എന്തെങ്കിലും വ്യായാമം ചെയ്യുക. വലിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. വെറുതേ ഇരിക്കുന്നത് പുകവലിക്കാൻ പ്രേരിപ്പിക്കും. പുകയില ഉപഭോഗം വർഷാവർഷം വർദ്ധിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്".

- ഡോ. കെ. വേണുഗോപാൽ,
ചീഫ് കൺസൾട്ടന്റ്, ശ്വാസകോശ വിഭാഗം ജനറൽ ആശുപത്രി, ആലപ്പുഴ

Advertisement
Advertisement