സിന്തൈ​റ്റ് ഗ്രൂപ്പിന്റെ സൗജന്യവാക്സിനേഷൻ ഒന്നാംഘട്ടം പൂർത്തിയായി

Tuesday 01 June 2021 12:18 AM IST

കോലഞ്ചേരി: കടയിരുപ്പ് സിന്തൈറ്റ് ഗ്രൂപ്പിന്റെ സൗജന്യ കൊവിഡ് വാക്സിനേഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. കമ്പനിയിലെ ജീവനക്കാർക്കും ഐക്കരനാട് പഞ്ചായത്തിലെ ദുർബല വിഭാഗങ്ങൾക്കും സൗജന്യമായാണ് ആദ്യഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കിയത്. 2500 പേർക്കുള്ള കൊ വാക്‌സിന്റെ 5000 ഡോസ് നിർമ്മാതാക്കളായ ഭാരത് ബയോടെക്കിൽ നിന്നു കമ്പനി നേരിട്ട് വാങ്ങുകയായിരുന്നു. കഴിഞ്ഞ14 നാണ് ആദ്യഘട്ടം ആരംഭിച്ചത്. സിന്തൈ​റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയ്ക്ക് വാക്‌സിൻ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോട‌െയാണ് പദ്ധതി നടപ്പാക്കുന്നത്. കുത്തിവെയ്പിന്റെ രണ്ടാം ഘട്ടം യഥാസമയം പൂർത്തിയാക്കാനായി വാക്‌സിൻ കരുതിവെച്ചിട്ടുണ്ട്. മുഖ്യമന്ത്റിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഒരു കോടി രൂപ കമ്പനി നൽകിയിരുന്നു. കമ്പനി ജീവനക്കാർ, ജില്ലാ ആശുപത്രി ജീവനക്കാർ, പൊലീസുകാർ എന്നിവർക്ക് 40 ലക്ഷം രൂപയുടെ പി.പി.ഇ കി​റ്റുകൾ, സാനി​റ്റൈസറുകൾ, മാസ്‌കുകൾ തുടങ്ങിയവ വിതരണം ചെയ്തു. പി.വി.എസ് ആശുപത്രിയിൽ സജ്ജമാക്കിയ കൊവിഡ് അപെക്‌സ് സെന്ററിന്റെ പ്രവർത്തനച്ചെലവിലേക്ക് 10 ലക്ഷം രൂപയും നൽകി.

Advertisement
Advertisement