ആശ്വാസ ദിനങ്ങൾ

Tuesday 01 June 2021 12:21 AM IST

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറയുന്നു. ജില്ലയിൽ ഇന്നലെ 1247 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.എട്ടു പേർ അന്യനാടുകളിൽ നിന്നെത്തിയവരാണ്. 1214 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 20 പേരുടെ

ഉറവിടം അറിയില്ല. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. 4003 പേർ രോഗമുക്തി നേടി.

1344 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 5300 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 80225 . കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 31112 .കൊവിഡ് പരിശോധനയുടെ ഭാഗമായി 9924 സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചു.ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) 12.57

• തൃക്കാക്കര 69
• കളമശേരി 56
• ചെല്ലാനം 56
• പള്ളുരുത്തി 41
• ഫോർട്ട് കൊച്ചി 38
• വെങ്ങോല 38
• തൃപ്പൂണിത്തുറ 36
• ഏഴിക്കര 33
• എളംകുന്നപ്പുഴ 29
• കലൂർ 29
• എളമക്കര 26
• ചൂർണ്ണിക്കര 26
• വൈറ്റില 25
• പെരുമ്പാവൂർ 22
• കറുകുറ്റി 21
• ചിറ്റാറ്റുകര 21
• മരട് 21
• തിരുവാണിയൂർ 20
• മട്ടാഞ്ചേരി 19
• തോപ്പുംപടി 18
• അയ്യമ്പുഴ 17
• വടുതല 17
• കടവന്ത്ര 13
• പുത്തൻവേലിക്കര 13
• മുണ്ടംവേലി 13
• രായമംഗലം 13
• പച്ചാളം 12
• പള്ളിപ്പുറം 12
• ഇടപ്പള്ളി 11
• കുമ്പളങ്ങി 11
• കുഴിപ്പള്ളി 11
• പായിപ്ര 11

ജില്ലയിൽ ഒഴിവുള്ളത് 3,158 കിടക്കകൾ

കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3,040 കിടക്കകൾ. വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5,903 കിടക്കകളിൽ 2,745 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെന്ററുകളിൽ 2,960 കിടക്കകളാണുള്ളത്. ഇവിടങ്ങളിൽ 1,111 പേർ ചികിത്സയിലുണ്ട്.

ജില്ലയിലാകെ ഇതുവരെ ഇത്തരം 72 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ ജീവനക്കാർക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 54 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 16 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗം 14 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ സി.എഫ്.എൽ.ടി.സികളിൽ 955 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 535 പേർ ചികിത്സയിലുണ്ട്.

Advertisement
Advertisement