പെൻഷൻ വിതരണത്തിന് നമ്പർ ക്രമീകരണം

Tuesday 01 June 2021 12:00 AM IST

തിരുവനന്തപുരം : ലോക്ഡൗണും കൊവിഡ് വ്യാപനവും കണക്കിലെടുത്ത് ട്രഷറിയിൽ തിരക്ക് ഒഴിവാക്കാനായി ഇന്നു മുതൽ പെൻഷൻ വിതരണത്തിന് നമ്പർ ക്രമത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 0, 1 എന്നീ നമ്പറുകളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്കാണ് മാസത്തിലെ ആദ്യ പ്രവൃത്തിദിനമായ ഇന്ന് പെൻഷൻ നൽകുക. പകൽ 10 മുതൽ ഉച്ചയ്ക്ക് 1 വരെ 0, ഉച്ചയ്ക്കു 2 മുതൽ വൈകിട്ടു 4 വരെ 1 എന്ന ക്രമത്തിലാണ് വിതരണം.

രണ്ടാം പ്രവൃത്തി ദിനത്തിൽ 2, 3. മൂന്നാം ദിനം 4, 5. നാലാം ദിനം 6, 7. അഞ്ചാം ദിനം 8, 9 നമ്പറുകൾ എന്നിങ്ങനെ വിതരണം ചെയ്യും. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും ട്രഷറി പ്രവർത്തിക്കില്ല. ഇരട്ട മാസ്ക്, സാമൂഹ്യ അകലം അടക്കമുള്ള കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

Advertisement
Advertisement