ഓൺലൈൻ ക്ളാസുകളുടെ സമയം

Tuesday 01 June 2021 12:00 AM IST

തിരുവനന്തപുരം: ഇന്ന് മുതൽ വിക‌്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ളാസുകളുടെ ടൈംടേബിൾ.

 അങ്കണവാടി കുട്ടികൾക്കുള്ള 'കിളിക്കൊഞ്ചൽ' ജൂൺ 4 വരെ രാവിലെ 10.30 നായിരിക്കും. പുനഃസംപ്രേഷണം ജൂൺ 7 മുതൽ 10 വരെ.

 പ്ലസ്ടു ക്ലാസുകൾക്ക് ജൂൺ 7 മുതൽ 11 വരെയാണ് ആദ്യ ട്രയൽ. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6 വരെദിവസവും അഞ്ചു ക്ലാസുകൾ. 14 മുതൽ 18 വരെ പുനഃസംപ്രേഷണം.

 പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയൽ ജൂൺ 2 മുതൽ 4 വരെ. ജൂൺ 7 മുതൽ 9 വരെയും ജൂൺ 10 മുതൽ 12വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്നു ക്ലാസുകൾ ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ.

 ഒന്നാം ക്ലാസുകാർക്ക് രാവിലെ 10 നും രണ്ടാം ക്ലാസുകാർക്ക് 11 നും മൂന്നാം ക്ലാസുകാർക്ക് 11.30 നും നാല് (1.30) അഞ്ച് (2) ആറ് (2.30), ഏഴ് (3), എട്ട് (3.30) എന്ന ക്രമത്തിൽ ഓരോ പീരിയഡ് വീതമായിരിക്കും.

 ഒൻപതാം ക്ലാസിന് വൈകിട്ട് 4 മുതൽ 5 വരെ രണ്ടു ക്ലാസുകൾ.

ട്രയൽ ക്ലാസിന്റെ അനുഭവംകൂടി കണക്കിലെടുത്തായിരിക്കും തുടർക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ., കെ.അൻവർ സാദത്ത് അറിയിച്ചു.

പ്ള​സ് ​വ​ൺ​ ​പ​രീ​ക്ഷ​ ​സെ​പ്തം​ബ​ർ​ 6​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ള​സ് ​വ​ൺ​ ​പ​രീ​ക്ഷ​ ​സെ​പ്തം​ബ​ർ​ 6​ ​മു​ത​ൽ​ 16​ ​വ​രെ​ ​ന​ട​ക്കും.​ ​രാ​വി​ലെ​ 9.40​ ​ന് ​പ​രീ​ക്ഷ​ ​തു​ട​ങ്ങും.​ 6​ ​ന് ​സോ​ഷ്യോ​ള​ജി,​ ​ആ​ന്ത്ര​പ്പോ​ള​ജി,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​സ​ർ​വീ​സ് ​ടെ​ക്നോ​ള​ജി​ ​(​ഓ​ൾ​ഡ്),​ ​ഇ​ല​ക്ട്രോ​ണി​ക് ​സി​സ്റ്റം​സ്.​ 7​ ​ന് ​കെ​മി​സ്ട്രി,​ ​ഹി​സ്റ്റ​റി,​ ​ഇ​സ്ലാ​മി​ക് ​ഹി​സ്റ്റ​റി​ ​ആ​ൻ​ഡ് ​ക​ൾ​ച്ച​ർ,​ ​ബി​സി​ന​സ് ​സ്റ്റ​ഡീ​സ്,​ ​ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ​ഇം​ഗ്ളീ​ഷ്.​ 8​ ​ന് ​പാ​ർ​ട്ട് ​ര​ണ്ട് ​ലാം​ഗ്വേ​ജ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​(​ഓ​ൾ​ഡ്),​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി.​ 9​ ​ന് ​ബ​യോ​ള​ജി,​ ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​സാ​ൻ​സ്ക്രി​റ്റ് ​സാ​ഹി​ത്യ,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ളി​ക്കേ​ഷ​ൻ,​ ​ഇം​ഗ്ളീ​ഷ് ​ലി​റ്റ​റേ​ച്ച​ർ,​ 10​ ​ന് ​മാ​ത്ത​മാ​റ്റി​ക്സ്,​ ​പാ​ർ​ട്ട് ​മൂ​ന്ന് ​ലാം​ഗ്വേ​ജ്,​ ​സാ​ൻ​സ്ക്രി​റ്റ് ​ശാ​സ്ത്ര,​ ​സൈ​ക്കോ​ള​ജി,​ 13​ ​ന് ​ഫി​സി​ക്സ്,​ ​ഇ​ക്ക​ണോ​മി​ക്സ്,​ 14​ ​ന് ​പാ​ർ​ട്ട് ​ഒ​ന്ന് ​ഇം​ഗ്ളീ​ഷ്,​ 15​ ​ന് ​ജോ​ഗ്ര​ഫി,​ ​മ്യൂ​സി​ക്,​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്,​ ​ജി​യോ​ള​ജി,​ ​അ​ക്കൗ​ണ്ട​ൻ​സി,​ 16​ ​ന് ​ഹോം​ ​സ​യ​ൻ​സ്,​ ​ഗാ​ന്ധി​യ​ൻ​ ​സ്റ്റ​ഡീ​സ്,​ ​ഫി​ലോ​സ​ഫി,​ ​ജേ​ർ​ണ​ലി​സം,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​സ്റ്റാ​റ്റി​സ്റ്റി​ക്സ്.


പ്ള​സ് ​ടു​വി​ന് ​എ​ഴു​താ​നാ​വി​ല്ല
പ്ള​സ് ​വ​ൺ​ ​പ​രീ​ക്ഷ​യു​ടെ​ ​ഓ​രോ​ ​പേ​പ്പ​റി​നും​ ​പ്ര​ത്യേ​ക​മാ​യി​ ​ഗ്രേ​ഡോ​ ​നി​ശ്ചി​ത​ ​സ്കോ​റോ​ ​നേ​ട​ണ​മെ​ന്നി​ല്ല.​ ​ഓ​രോ​ ​വി​ഷ​യ​ത്തി​നും​ ​ല​ഭി​ച്ച​ ​സ്കോ​റു​ക​ളു​ടെ​ ​ഷീ​റ്റ് ​ന​ൽ​കും.​ ​പ്ള​സ് ​വ​ൺ​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ക​യും​ ​പ്ള​സ് ​ടു​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മാ​ത്ര​മേ​ 2022​ ​മാ​ർ​ച്ചി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ള​സ് ​ടു​ ​പ​രീ​ക്ഷ​യ്ക്ക് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ.​ ​പ്ള​സ് ​വ​ണ്ണി​ന് ​ഇം​പ്രൂ​വ്മെ​ന്റ് ​പ​രീ​ക്ഷ​യി​ല്ല.

പി​ഴ​യി​ല്ലാ​തെ​ ​ഫീ​സ് 15​ ​വ​രെ
പി​ഴ​ ​കൂ​ടാ​തെ​ ​ജൂ​ൺ​ 15​ ​വ​രെ​യും​ 20​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 19​ ​വ​രെ​യും​ 25​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 23​ ​വ​രെ​യും​ 600​ ​രൂ​പ​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടെ​ 26​ ​വ​രെ​യും​ ​ഫീ​സ​ട​യ്ക്കാം.​ ​അ​പേ​ക്ഷാ​ഫോ​മു​ക​ൾ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പോ​ർ​ട്ട​ലി​ലും​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ലും​ ​കി​ട്ടും.​ ​ഓ​പ്പ​ൺ​ ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​വ​ർ​ക്ക് ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​അ​പേ​ക്ഷ​ ​നേ​രി​ട്ട് ​ഡ​യ​റ​ക്ട​റേ​റ്റി​ൽ​ ​സ്വീ​ക​രി​ക്കി​ല്ല.

Advertisement
Advertisement