സി.കെ. ബൈജുവിന്റെ നിയമനം പുന:പരിശോധിക്കണം

Wednesday 02 June 2021 1:08 AM IST

കൊച്ചി: ചവറ കെ.എം.എം.എൽ കമ്പനിയിൽ എക്സിക്യൂട്ടിവ് ഡയറക്ടറുടെ ചുമതല നൽകി സി.കെ. ബൈജുവിനെ നിയമിച്ച ഉത്തരവ് സർക്കാർ പുന:പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ചന്ദ്രബോസ് ചികിത്സയ്ക്കായി അവധിയെടുത്തതിനെത്തുടർന്നാണ് ബൈജുവിനെ നിയമിച്ചത്. അവധി കഴിഞ്ഞ് എം.ഡി തിരിച്ചെത്തിയ സാഹചര്യത്തിലും ബൈജുവിനെ ഇൗ പദവിയിൽ തുടരാൻ അനുവദിച്ചതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും പത്തു ദിവസത്തിനകം സർക്കാർ തീരുമാനം അറിയിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

Advertisement
Advertisement