ആദ്യദിനം ആഘോഷമാക്കി കൈറ്റ് വിക്ടേഴ്സ്

Wednesday 02 June 2021 12:00 AM IST

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിന്റെ ആദ്യദിനം ആഘോഷമാക്കി കൈറ്റ് വിക്ടേഴ്സ് ചാനൽ ഫസ്റ്റ്ബെൽ 2.0. രാവിലെ എട്ട് മുതലേ പരിപാടികൾ ആരംഭിച്ചു. 8.30ന് നടന്ന പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങ് ലൈവായി സംപ്രേഷണം ചെയ്തു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ ആശംസകളും കലാപരിപാടികളുമായെത്തി. 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ക്ലാസിൽ ആധുനിക സാങ്കേതിക ചിത്രീകരണങ്ങളോടെ കഥകളുമായി അദ്ധ്യാപികയെത്തി. തുടർന്ന് ഡോ.മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ.പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.

 ഇനിയുമുണ്ട് ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത കുട്ടികൾ

പഠിക്കാൻ മൊബൈൽ ഫോണോ ടെലിവിഷനോ ഇല്ലാതെ ആദിവാസി, മലയോര, തീരദേശ മേഖലകളിൽ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.

ഈ മാസം 10നകം പഠനോപകരണങ്ങളില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇനിയും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സഹായങ്ങളെത്തിയാലേ കൊവിഡ് കാലത്തെ അതിജീവന അദ്ധ്യയനം പൂർത്തിയാക്കാനാവൂ.

 ഇന്നത്തെ ടൈംടേബിൾ


ഒന്നാം ക്ലാസ്: രാവിലെ 10ന് പൊതുക്ലാസ് -1

പ്രീ പ്രൈമറി: 10.30ന് കിളിക്കൊഞ്ചൽ

രണ്ടാം ക്ലാസ്: 11ന് മലയാളം

മൂന്നാം ക്ലാസ്: 11.30ന് മലയാളം

പത്താം ക്ലാസ്: 12ന് ഭൗതികശാസ്ത്രം, 12.30ന് ഗണിതം, ഒന്നിന് സാമൂഹ്യശാസ്ത്രം

നാലാം ക്ലാസ്: 1.30ന് ഇംഗ്ലീഷ്

അഞ്ചാം ക്ലാസ്: 2ന് അടിസ്ഥാന ശാസ്ത്രം

ആറാം ക്ലാസ്: 2.30ന് ഗണിതം

ഏഴാം ക്ലാസ്: 3ന് അടിസ്ഥാനശാസ്ത്രം
എട്ടാം ക്ലാസ്: 3.30ന് രസതന്ത്രം
ഒമ്പതാം ക്ലാസ്: 4ന് ഗണിതം, 4.30ന് ഇംഗ്ലീഷ്

Advertisement
Advertisement