താമസിച്ചത് വെറും അഞ്ച് മാസം, ഇ പി ജയരാജൻ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ ചെലവഴിച്ചത് 13 ലക്ഷം രൂപ
Wednesday 02 June 2021 11:46 AM IST
തിരുവനന്തപുരം: കഴിഞ്ഞ പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ അഞ്ചു മാസമേ ഔദ്യോഗിക വസതിയിൽ താമസിച്ചുള്ളുവെങ്കിലും, മന്ദിരം മോടി പിടിപ്പിക്കാൻ ചെലവഴിച്ചത് 13,18,937 രൂപ.
2018ൽ പുറത്തുവന്ന വിവരാവകാശ രേഖ പ്രകാരം മന്ത്രിമാരായ ജി.സുധാകരനും (33,000) സി.രവീന്ദ്രനാഥുമായിരുന്നു (39,351) വീട് മേടി കൂട്ടാൻ കുറച്ചു പണം മാത്രം ചെലവഴിച്ചവർ. രണ്ട് വർഷത്തിനുള്ളിൽ 83 ലക്ഷത്തോളം രൂപയാണ് മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് അക്കാലത്ത് ചെലവാക്കിയത്.