കേരളകൗമുദി പാമ്പുറം ഏജന്റ് നിര്യാതനായി

Thursday 03 June 2021 12:00 AM IST
വി.മധുസൂദനൻപിള്ള

പാരിപ്പള്ളി: പാമ്പുറം തെക്കേക്കര പുത്തൻവീട്ടിൽ വി.മധുസൂദനൻപിള്ള(55) നിര്യാതനായി.കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.പിന്നീട് ന്യൂമോണിയ ബാധിച്ച് കൊല്ലത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകിട്ട് മരിച്ചത്. തിരുവനന്തപുരം,കൊല്ലം കേരളകൗമുദി ഏജന്റായി 35 വർഷത്തോളമായി പ്രവർത്തിച്ചുവരികയായിരുന്നു.ഷീജാമധു ഭാര്യയും ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥികളായ മേഘ,അമൃത എന്നിവർ മക്കളുമാണ്.സംസ്‌കാരം ര വീട്ടുവളപ്പിൽ നടത്തി..

Advertisement
Advertisement