പാഠപുസ്തക വിതരണത്തിൽ മുന്നേറ്റം കുറിച്ച് സർക്കാർ

Thursday 03 June 2021 4:42 AM IST

തിരുവനന്തപുരം: ആഴ്ചകൾ നീണ്ട ലോക്ഡൗണിലും 86.30 ശതമാനം പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലെത്തിച്ച് വിദ്യാഭ്യാസ വകുപ്പ്. 65 ശതമാനം പാഠപുസ്തകം സ്കൂൾ സൊസൈറ്റികളിൽ നിന്ന് കുട്ടികൾ കൈപ്പറ്റുകയും ചെയ്തു.ജൂൺ പതിനഞ്ചോടെ ആദ്യവാല്യം പാഠപുസ്തക വിതരണം പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തീകരിച്ചു .വിതരണം അവസാന ഘട്ടത്തിലാണ് .സി.ബി.എസ്.ഇ മലയാള ഭാഷാ പുസ്തകത്തിന്റെയും അച്ചടി പൂർത്തിയാക്കി. ഒന്നാം വാല്യത്തിൽ 288 ടൈറ്റിലുകളിലായി 2,62,56,233 പാഠപുസ്തകങ്ങളാണുള്ളത്. ആകെ പാഠപുസ്തകങ്ങളിൽ 98.5 ശതമാനവും ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. ഇവയിൽ നിന്നാണ് 86.30 ശതമാനം പുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികൾക്ക് നൽകിയത്. രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചു. 183 ടൈറ്റിലുകളിലായി 1,71,00,334 പുസ്തകങ്ങളാണ് രണ്ടാം വാല്യത്തിൽ അച്ചടിക്കേണ്ടത്. മൂന്നാം വാല്യത്തിൽ അച്ചടിക്കേണ്ടത് 66 ടൈറ്റിലുകളിലായി 19,34,499 പുസ്തകങ്ങളാണ്.

Advertisement
Advertisement