കെ.എസ്.എഫ്.ഇ വിദ്യാശ്രീ ലാപ്‌ടോപ്പ് വിതരണം തുടങ്ങി

Friday 04 June 2021 9:41 PM IST

പത്തനംതിട്ട : കൊവിഡിന്റെ അതിവ്യാപനം മൂലം ഓൺലൈൻ പഠനം തുടങ്ങിയപ്പോൾ എല്ലാ കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ, കുടുംബശ്രീ, കെ.എസ്.എഫ്.ഇ എന്നിവ മുഖേന കുടുംബശ്രീ അംഗങ്ങൾക്കായി ആവിഷ്‌കരിച്ച പദ്ധതിയായ വിദ്യാശ്രീ ലാപ്‌ടോപിന്റെ വിതരണം തുടങ്ങി. ആദ്യഘട്ട വിതരണത്തിനായി 362 ലാപ്‌ടോപ്പുകൾ കെ.എസ്.എഫ്.ഇയുടെ പ്രാദേശിക ശാഖകളിൽ എത്തിച്ചിട്ടുണ്ട്. 500 രൂപ വീതം 30 തവണകളായി കെ.എസ്.എഫ്.ഇ.യുടെ ശാഖകളിൽ അടച്ച് ലാപ്‌ടോപ്പ് സ്വന്തമാക്കാം. എന്നാൽ ആദ്യത്തെ 3 മാസത്തെ തവണകൾ മുടക്കം കൂടാതെ അടച്ചവർക്ക് COCONICS, ACER, LENOVA, HP എന്നി ബ്രാൻഡുകളിൽ നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുവാനും ഈ പദ്ധതിയിൽ അവസരമൊരുക്കിയിട്ടുണ്ട്. ആശ്രയ, പട്ടികവർഗ വിഭാഗങ്ങൾക്ക് മുൻഗണന നൽകിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസം ഏഴു മുതൽ ലാപ്‌ടോപ്പുകൾ അതാത് കെ.എസ്.എഫ്.ഇ. ശാഖകളിൽ നിന്ന് ലഭ്യമാകുമെന്ന് കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ അറിയിച്ചു.

Advertisement
Advertisement