'ആധാർ' ഡോക്യുമെന്ററി പോസ്റ്റർ പ്രകാശനം ചെയ്തു

Friday 04 June 2021 12:06 AM IST

കൊച്ചി: കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് പകർത്തിയ വാർത്താചിത്രങ്ങളിലൂടെ കൊവിഡ്കാല ദുരിതങ്ങൾ അടയാളപ്പെടുത്തി ഡോ. കെ.ബി. ശെൽവമണി സംവിധാനം ചെയ്ത 'ആധാർ' ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം എഴുത്തുകാരൻ ബെന്യാമിൻ നിർവഹിച്ചു.

പതിനഞ്ച് മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി കൊവിഡ് കാലത്തെ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആധാർ കാണിച്ച് ഭക്ഷണം വാങ്ങാനെത്തിയ കുട്ടികൾ, റേഷൻവാങ്ങി വരുമ്പോൾ സഞ്ചിപൊട്ടി റോഡിൽ വീണ അരി വാരിയെടുക്കുന്ന ഒരു കൈ നഷ്ടപ്പെട്ടയാളുടെയും ഭാര്യയുടെയും കണ്ണു നനയിപ്പിക്കുന്ന ദൈന്യത തുടങ്ങിയവയുൾപ്പെട്ട ചിത്രങ്ങളും അവയെടുക്കാനുണ്ടായ സാഹചര്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്.

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ശെൽവമണി കൊല്ലം പന്മന സെന്ററിലെ അദ്ധ്യാപകനാണ്. ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തെ ആസ്പദമാക്കി 2018ൽ ശെൽവമണി തയാറാക്കിയ 'മെമ്മറീസ് ഒഫ് ട്രാൻസ്', 2019ൽ തയ്യാറാക്കിയ 'ദി ഗ്രേറ്റ് സൈലൻസ്' എന്നീ ഡോക്യുമന്ററികൾ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Advertisement
Advertisement