ചുമതലയേറ്റു

Saturday 05 June 2021 12:56 AM IST

കൊച്ചി: കോർപ്പറേറ്റ് നവീകരണത്തിലും നയരൂപീകരണത്തിലും ആഗോളതലത്തിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ബ്രാൻഡൻ റൗബെറി ആസ്റ്റർ ഡി.എം .ഹെൽത്ത്‌കെയർ ഡിജിറ്റൽ ഹെൽത്ത് ബിസിനസ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റു. അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിൽ (എ.ഡി.ഐ.എ) ഉപദേശകനും, നയതന്ത്ര ആസൂത്രകനുമായിരുന്നു . റോച്ചെസ്റ്റർ മയോ ക്ലിനിക്കിന്റെ ഗ്ലോബൽ ബിസിനസ് സൊല്യൂഷൻസ് മുൻ വൈസ് ചെയർമാൻ, യുനൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ് ഇന്നൊവേഷൻ ഡവലപ്പ്‌മെന്റ് മുൻ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും ബ്രാൻഡൻ റൗബറി പ്രവർത്തിച്ചിട്ടുണ്ട്.

Advertisement
Advertisement