ന്യൂനപക്ഷ സ്‌കോളർഷിപ്പ്: നിയമ പരിശോധനയും വിദഗ്ദ്ധപഠനവും നടത്തും, സർവ്വകക്ഷിയോഗത്തിൽ ധാരണ

Saturday 05 June 2021 12:00 AM IST

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ നിയമപരമായ പരിശോധനയും വിദഗ്ദ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താൻ സർവ്വകക്ഷിയോഗത്തിൽ ധാരണയായി.

ഏതു തരത്തിൽ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ദ്ധരുമായി ചർച്ച ചെയ്യും. വിദഗ്ദ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിർദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താത്പര്യപ്പെടുന്നത്. ഇത് ആദ്യത്തെ യോഗമായി കണ്ടാൽ മതിയെന്നും വീണ്ടും ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സമൂഹം ആർജിച്ച പൊതുഅന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തിൽ എല്ലാ കക്ഷികളും യോജിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ. വിജയരാഘവൻ (സി.പി.എം.),ശൂരനാട് രാജശേഖരൻ (കോൺഗ്രസ്), കാനം രാജേന്ദ്രൻ (സി.പി.ഐ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് -എം.),പി.ജെ.ജോസഫ് (കേരള കോൺഗ്രസ് ), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മാത്യു ടി. തോമസ് (ജനതാദൾ എസ്), പി.സി. ചാക്കോ (എൻ.സി.പി), ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐ.എൻ.എൽ), ജോർജ് കുര്യൻ (ബി.ജെ.പി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് -എസ്.), അഡ്വ. വേണുഗോപാലൻ നായർ (കേരള കോൺഗ്രസ് -ബി), ഷാജി കുര്യൻ (ആർ.എസ്.പി. ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരള കോൺഗ്രസ്- ജേക്കബ്), വർഗ്ഗീസ് ജോർജ് (ലോക് താന്ത്രിക് ജനതാദൾ), എ.എ.അസീസ് (ആർ.എസ്.പി) എന്നിവർ പങ്കെടുത്തു.

ന്യൂ​ന​പ​ക്ഷ​ ​സ്കോ​ള​ർ​ഷി​പ്പ്: തീ​രു​മാ​നം​ ​വൈ​ക​രു​തെ​ന്ന് ​പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം​:​ ​ന്യൂ​ന​പ​ക്ഷ​ ​സ്കോ​ള​ർ​ഷി​പ്പ് ​വി​ഷ​യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​വൈ​ക​രു​തെ​ന്ന് ​കോ​ൺ​ഗ്ര​സ്,​ ​മു​സ്ലീം​ ​ലീ​ഗ് ​പ്ര​തി​നി​ധി​ക​ൾ​ ​സ​ർ​വ​ക​ക്ഷി​ ​യോ​ഗ​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
പു​തി​യ​ ​പ​ദ്ധ​തി​ ​ആ​വി​ഷ്ക​രി​ക്കു​മ്പോ​ൾ​ ​നി​ല​വി​ൽ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ​അ​തി​ൽ​ ​യാ​തൊ​രു​ ​കു​റ​വും​ ​വ​രു​ത്താ​തെ​ ​മ​റ്റ് ​ന്യൂ​ന​പ​ക്ഷ​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ​കൂ​ടി​ ​ആ​നു​പാ​തി​ക​മാ​യി​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ ​ഡി.​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​സാ​മു​ദാ​യി​ക​ ​സ​ന്തു​ല​നം​ ​ന​ഷ്ട​മാ​വാ​തെ​യും​ ​സ​മു​ദാ​യ​ ​മൈ​ത്രി​ക്ക് ​കോ​ട്ടം​ ​ത​ട്ടാ​തെ​യു​മാ​വ​ണം​ ​പ​രി​ഹാ​രം..​ ​ന്യൂ​ന​പ​ക്ഷ​ ​വി​ജ്ഞാ​പ​ന​ത്തി​ൽ​ ​പ​റ​യു​ന്ന​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ​ആ​നു​കൂ​ല്യം​ ​ല​ഭ്യ​മാ​ക്ക​ണം.​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​അ​ഭി​ന​ന്ദി​ച്ചാ​ണ് ​കോ​ൺ​ഗ്ര​സ് ​പ്ര​തി​നി​ധി​ ​ഡോ.​ശൂ​ര​നാ​ട് ​രാ​ജ​ശേ​ഖ​ര​ൻ​ ​സം​സാ​രി​ച്ച് ​തു​ട​ങ്ങി​യ​ത്.
ഇ​പ്പോ​ഴ​ത്തെ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​ഒ​രു​ ​ക​ര​ട് ​നി​ർ​ദ്ദേ​ശ​വും​ ​സ​ർ​ക്കാ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞി​ല്ലെ​ന്ന് ​വി.​ഡി.​സ​തീ​ശ​ൻ​ ​പി​ന്നീ​ട് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​സി.​പി.​എ​മ്മോ​ ​സി.​പി.​ഐ​യോ​ ​വ്യ​ക്ത​മാ​യ​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞി​ല്ല.​ ​രാ​ഷ്ട്രീ​യ​ ​മു​ത​ലെ​ടു​പ്പി​ന് ​ത​ങ്ങ​ളി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

വി​ധി​ ​ന​ട​പ്പി​ലാ​ക്ക​ണം: ബി​ജെ​പി
ന്യൂ​ന​പ​ക്ഷ​ ​സ്കോ​ള​ർ​ഷി​പ്പി​ലെ​ 80​:20​ ​അ​നു​പാ​തം​ ​റ​ദ്ദാ​ക്കി​യ​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജോ​ർ​ജ് ​കു​ര്യ​ൻ​ ​യോ​ഗ​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മു​സ്ലീം​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​പി​ന്നാ​ക്കാ​വ​സ്ഥ​ ​പ​ഠി​ക്കാ​ൻ​ ​പാ​ലൊ​ളി​ ​ക​മ്മി​റ്റി​യും,​ ​ക്രി​സ്ത്യ​ൻ​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​പി​ന്നാ​ക്കാ​വ​സ്ഥ​ ​പ​ഠി​ക്കാ​ൻ​ ​കെ.​ബി.​കോ​ശി​ ​ക​മ്മീ​ഷ​നും​ ​നി​യ​മി​ച്ച​തു​ ​പോ​ലെ​ ​ഹി​ന്ദു​ ​സ​മു​ദാ​യ​ത്തി​ലെ​ ​പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​പി​ന്നാ​ക്കാ​വ​സ്ഥ​ ​പ​ഠി​ക്കാ​ൻ​ ​ക​മ്മീ​ഷ​നെ​ ​നി​യ​മി​ക്ക​ണം.​ ​ന്യൂ​ന​പ​ക്ഷ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി​ ​ന​ൽ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement