40 വയസു മുതലുള്ള എല്ലാവർക്കും വാക്‌സിൻ

Saturday 05 June 2021 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 40വയസു മുതലുള്ളവർക്ക് മുൻഗണനാ ക്രമം ഇല്ലാത്ത വാക്‌സിൻ നൽകാൻ തീരുമാനം. നിലവിൽ 45 മുതലുള്ളവർക്കായിരുന്നു ഇങ്ങനെ വാക്‌സിൻ നൽകിയിരുന്നത്.

പ്രായപരിധിയിൽ ഇളവ് നൽകി എൻ.എച്ച്.എം സർക്കുലർ ഇറക്കി. 01.01.2022ന് 40 വയസ് തികയുന്നവർക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും വാക്‌സിനേഷൻ സ്വീകരിക്കാം. അതേസമയം 18 മുതൽ 44 വരെയുള്ളവർക്ക് മുൻഗണനാ ക്രമത്തിലുള്ള വാക്‌സിനേഷൻ തുടരും. 45ന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷന് നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ ബാധകമാണ്. 40 മുതലുള്ളവ‌ർ കൊവിൻ പോർട്ടലിൽ (https://www.cowin.gov.in/) രജിസ്റ്റർ ചെയ്ത് അപ്പോയിന്റ്മെന്റ് എടുക്കണം. സ്‌പോട്ട് രജിസ്‌ട്രേഷനില്ല. ഇന്നു മുതൽ ഓൺലൈൻ ബുക്കിംഗ് ചെയ്യാം.

Advertisement
Advertisement