രണ്ട് മാസം, ആദായ നികുതി വകുപ്പ് തിരികെനൽകിയത് 26,276 കോടി

Sunday 06 June 2021 12:01 AM IST

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ രണ്ട് മാസം കൊണ്ട് ആദായ നികുതി വകുപ്പ് തിരികെ നൽകിയത് 26,276 കോടി രൂപ. ഇതിൽ വ്യക്തിഗത ആദായ നികുതി 7,538 കോടി രൂപയാണ്. 15,02,854 പേർക്കാണ് പണം തിരികെ കിട്ടിയത്. 44,531 കേസുകളിലായി 18,738 കോടിയുടെ കോർപറേറ്റ് ടാക്സും തിരികെ നൽകി.

ആകെ 15.47 ലക്ഷം നികുതി ദായകർക്കാണ് റീഫണ്ട് ലഭിച്ചിരിക്കുന്നത്. ഏത് വർഷത്തെ നികുതിയാണ് തിരികെ നൽകിയതെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് 2019-20 വർഷത്തേക്കുള്ളതാണ് എന്നാണ് നിഗമനം.

ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇൻകം ടാക്സ് വകുപ്പിന്റെ റീഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

നികുതി - തുക - നികുതിദായകരുടെ എണ്ണം

 വ്യക്തിഗത ആദായ നികുതി : 7,538 കോടി രൂപ - 15,02,854

 കോർപറേറ്റ് നികുതി : 18,738 കോടി രൂപ - 44,531

 ആകെ : 26,276 കോടി രൂപ - 15.47 ലക്ഷം

 2020-21ൽ റീഫണ്ട് ചെയ്തത്

2.38 കോടി നികുതി ദായകർക്കായി 2.62 ലക്ഷം കോടി രൂപ

Advertisement
Advertisement