കിവികൾ പിടിമുറുക്കി

Sunday 06 June 2021 3:00 AM IST

ല​ണ്ട​ൻ​:​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ഒ​ന്നാം​ ​ടെ​സ്റ്റി​ൽ​ ​ന്യൂ​സി​ല​ൻ​ഡി​ന്റെ​ ​ആ​ധി​പ​ത്യം.​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​ൽ​ ​ഇം​ഗ്ല​ണ്ടി​നെ​ 275​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​ക്കി​യ​ ​കി​വി​ക​ൾ​ ​നാ​ലാം​ ​ദി​നം​ ​ഒ​ടു​വി​ൽ​ ​റി​പ്പോ​ർ​ട്ടു​ ​കി​ട്ടു​മ്പോ​ൾ​ ​ഒ​രു​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 49​ ​റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.​ ​അ​വ​‌​ക്ക് 152​ ​റ​ൺ​സി​ന്റെ​ ​ലീ​ഡാ​യി.​ ​ആ​റ് ​വി​ക്ക​റ്റെ​ടു​ത്ത​ ​ടിം​ ​സൗ​ത്തി​യാ​ണ് ​ഇം​ഗ്ലീ​ഷ് ​ബാ​റ്റിം​ഗ് ​നി​ര​യെ​ ​ത​ക​ർ​ത്ത​ത്.​ ​

നാ​ലാം​ ​ദി​വ​സം​ 111​/2​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് ​പു​ന​രാ​രം​ഭി​ച്ച​ ​ഇം​ഗ്ല​ണ്ടി​നെ​ ​സൗ​ത്തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കി​വി​ ​ബൗ​ള​ർ​മാ​ർ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.​ ​കെ​യ്ൽ​ ​ജാ​മി​സ​ൺ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​പൊ​രു​തി​യ​ ​ഓ​പ്പ​ണ​ർ​ ​റോ​റി​ ​ബേ​ൺ​സാ​ണ് ​(132​)​​​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ടോ​പ് ​സ്കോ​റ​‌​ർ.​ 297​ ​പ​ന്തി​ൽ​ 16​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഇ​ന്നിം​ഗ്സ്.​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ഏറ്റ​വും​ ​അ​വ​സാ​ന​ത്തെ​ ​വി​ക്ക​റ്റാ​യി​രു​ന്നു​ ബേ​ൺ​സി​ന്റെ.​ ​ബേ​ൺ​സി​നെ​ക്കൂ​ടാ​തെ​ 42​ ​റ​ൺ​സ് ​വീ​തം​ ​നേ​ടി​യ​ ​നാ​യ​ക​ൻ​ ​ജോ​ ​റൂ​ട്ടി​നും​ ​ഒ​ലി​ ​പോ​പ്പി​നും​ ​മാ​ത്ര​മാ​ണ് ​ഇം​ഗ്ല​ണ്ട് ​നി​ര​യി​ൽ​ ​അ​ല്പ​മെ​ങ്കി​ലും​ ​പി​ടി​ച്ചു​ ​നി​ൽ​ക്കാ​നാ​യ​ത്.​ ​ഇ​ന്ന​ല​ത്തെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ത​ന്നെ​ ​റൂ​ട്ടി​നെ​ ​ടെ​യ്‌​ല​റു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ജാ​മി​സ​ൺ​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ത​ക​ർ​ച്ച​യ്ക്ക് ​തു​ട​ക്ക​മി​ട്ടു.​ ​സ്കോ​ർ​ ​ഇം​ഗ്ല​ണ്ട് ​സ്കോ​ർ​ 140​ൽ​ ​വ​ച്ച് ​മൂ​ന്ന് ​ബാ​റ്റ്‌​സ്മാ​ൻ​മാ​രെ​യാ​ണ് ​സൗ​ത്തി​ ​പ​വ​ലി​യ​നി​ലേ​ക്ക് ​മ​ട​ക്കി​യ​ത്.​ ​നേ​ര​ത്തേ​ ​ന്യൂ​സി​ല​ൻ​ഡ് ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​ൽ​ 378​ ​റ​ൺ​സെ​ടു​ത്തി​രു​ന്നു.​ ​മൂ​ന്നാം​ ​ദി​വ​സം​ ​മ​ഴ​മൂ​ലം​ ​ക​ളി​ ​ന​ട​ന്നി​രു​ന്നി​ല്ല.

Advertisement
Advertisement