8000 കോടിയുടെ കിട്ടാക്കടം കൈമാറി പി.എൻ.ബി

Monday 07 June 2021 12:30 AM IST

ന്യൂഡൽഹി: 8000 കോടി രൂപയുടെ കിട്ടാക്കടം നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക്(എൻ.എ.ആർ.സി.എൽ) കൈമാറി പഞ്ചാബ് നാഷണൽ ബാങ്ക്. എൻ.എ.ആർ.സി.എൽ ജൂലായ് മുതൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പി.എൻ.ബി മാനേജിംഗ് ഡയറക്ടർ എസ്.എസ്.മല്ലികാർജ്ജുന റാവുവാണ് കിട്ടാക്കടത്തിന്റെ കൈമാറ്റവിവരം വ്യക്തമാക്കിയത്.

പുതുതായി ആരംഭിക്കുന്ന ബാഡ് ബാങ്കിന്റെ 51 ശതമാനം ഓഹരികളും പൊതുമേഖലാ ബാങ്കുകൾക്കാണ്. നേരത്തെ ഇന്ത്യൻ ബാങ്ക് അസോസിയേഷനാണ് ഇത്തരമൊരു നിർദ്ദേശവുമായി രംഗത്ത് വന്നതെങ്കിലും പിന്നീട് കേന്ദ്രസർക്കാർ ദേശീയ ബഡ‌്ജറ്റിൽ ഇത് രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. എൻ.എ.ആർ.സി.എല്ലിൽ പഞ്ചാബ് നാഷണൽ ബാങ്കിന് പത്ത് ശതമാനത്തിൽ താഴെ ഓഹരിയാണ് ഉണ്ടാവുക. കിട്ടാക്കടങ്ങളെ തുടർന്ന് ബാങ്കുകൾ നേരിടുന്ന സമ്മർദ്ദങ്ങൾ കുറയ്ക്കുകയാണ് പുതിയ ബാഡ് ബാങ്കിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

Advertisement
Advertisement