കൃഷിഭവൻ അവശ്യ സർവീസായി, വാക്‌സിനേഷൻ ആവശ്യപ്പെട്ട് ജീവനക്കാർ

Monday 07 June 2021 12:00 AM IST

തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിരുന്ന കൃഷിഭവനുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയതോടെ ഫീൽഡ് തല ജീവനക്കാർക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന നൽകണമെന്ന ആവശ്യമുയരുന്നു. പ്രകൃതിക്ഷോഭത്തിലൂടെ കാർഷികവിളകൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കാനും തുടർ നടപടികൾക്കുമായാണ് കൃഷിഭവനുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്.

ജീവനക്കാർ പറയുന്നത്

വരും ദിവസങ്ങളിൽ ഒരു കോടി ഫലവൃക്ഷ തൈ വിതരണം ഉൾപ്പെടെയുള്ള ഒട്ടനവധി പദ്ധതികളുമായി കർഷകരുമായി ഇടപെടേണ്ടി വരും.
നിരന്തരമായി പൊതുജനങ്ങളുമായുള്ള സമ്പർക്കം കാരണം ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇതിനാൽ കൃഷി വകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ മുൻഗണന ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.

Advertisement
Advertisement