7.07 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു: ജി.ആർ.അനിൽ

Monday 07 June 2021 12:00 AM IST


തിരുവനന്തപുരം: ഈ സീസണിൽ ഇതുവരെയായി 2.23 ലക്ഷം കർഷകരിൽ നിന്ന് 7.07 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നെല്ലിന്റെ വിലയായ 1519.06 കോടി രൂപ ഇതിനകം നൽകിക്കഴിഞ്ഞു. 47168 കർഷകർക്ക് 424.67 കോടി നൽകാനുണ്ട്. ഈ തുക നൽകാനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
നെല്ല് സംഭരണത്തിനായി supplycopaddy.in ലൂടെ കർഷകർക്ക് പേര് രജിസ്റ്റർ ചെയ്യാം. നെല്ല് സംഭരിച്ച് സംസ്കരിച്ച് അരിയാക്കി സർക്കാരിന് നൽകുന്നതിന് കയറ്റുകൂലി ഇനത്തിൽ കൊടുക്കുന്ന 12 രൂപ സഹിതം 214 രൂപയാണ് ഒരു ക്വിന്റലിന് മില്ലുകൾക്ക് കൊടുക്കുന്നത്. കേന്ദ്രസർക്കാർ നിഷ്കർഷിച്ചിരിക്കുന്ന ഗുണമേൻമാ മാനദണ്ഡങ്ങൾ പാലിച്ചാണ് നെല്ല് സംഭരിക്കുന്നത്. മില്ലുടമകൾ കർഷകരിൽ നിന്നു സംഭരിക്കുന്ന 100 കിലോ നെല്ലിന് 64.5 കിലോ അരിയാണ് തിരികെ സപ്ലൈകോയ്ക്ക് നൽകേണ്ടതെന്നും മന്ത്രി അറിയിച്ചു.

Advertisement
Advertisement