തമ്പിച്ചേട്ടന് സൈക്കിൾ ചവിട്ടാനല്ല,​ കൂട്ടിന്

Sunday 06 June 2021 11:04 PM IST

കൊച്ചി:സൈക്കിൾ ചവിട്ടിയില്ലെങ്കിലും തമ്പിച്ചേട്ടൻ എന്നും സൈക്കിളുമായി പോകും. കൊച്ചുമോന്റെ കുഞ്ഞുസൈക്കിൾ ഉരുട്ടി തെങ്ങുകയറാനുള്ള യാത്രയാണ്.

ഏണി മാറി പുതിയ ഉപകരണം വന്നതോടെ അതുമായി പോകാനാണ് കുഞ്ഞുസൈക്കിൾ തുണയായത്. ആറു കിലോ മീറ്റർ വരെ ഇങ്ങനെ സഞ്ചരിക്കാറുണ്ട് ദിവസവും ഈ എഴുപത്തിയഞ്ചുകാരൻ.

ലോക്ക് ഡൗണിലും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സൈക്കിളുമായി ഇറങ്ങും. പേരക്കുട്ടിക്ക് പുതിയ സൈക്കിൾ വാങ്ങികൊടുക്കണമെന്നുണ്ട്. പക്ഷേ, വരുമാനം തികയുന്നില്ല. കുമ്പളങ്ങിവഴി ഇല്ലത്ത്പറമ്പിലാണ് ഭാര്യ പുഷ്പ,​ മക്കളായ രേഘാമോൾ, ലെനിൻ,​ പേരക്കുട്ടികൾ എന്നിവർക്കൊപ്പം താമസം. കോട്ടയം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാട്ടിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

Advertisement
Advertisement