ഡയസ് മികച്ച താരം, ഗ്വാർഡിയോള കോച്ച്

Sunday 06 June 2021 11:57 PM IST

ലണ്ടൻ : കഴിഞ്ഞ സീസൺ ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഫുട്ബാളിലെ ഏറ്റവും താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് ഡിഫൻഡർ റൂബൻ ഡയസ് തിരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച കാലത്തു ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ലഭിച്ചിട്ടുള്ള ഈ പുരസ്കാരം പിന്നീടു സ്വന്തമാക്കുന്ന ആദ്യ പോർച്ചുഗീസ് താരമാണ് ഇരുപത്തിനാലുകാരൻ ഡയസ്. മികച്ച പരിശീലകനുള്ള പുരസ്കാരം സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയ്ക്കാണ്. ഈ സീസണിൽ സിറ്റിയാണ് പ്രിമിയർ ലീഗ് ചാമ്പ്യൻസായത്.

Advertisement
Advertisement