പത്താംതരം മൂല്യനിർണയം തുടങ്ങി

Tuesday 08 June 2021 12:27 AM IST

പാലക്കാട്: പ്ലസ് ടുവിന് പിന്നാലെ പത്താംതരം മൂല്യനിർണയത്തിന് ഇന്നലെ തുടക്കമായി. മോയൻസ്, പി.എം.ജി സ്‌കൂൾ, ആലത്തൂർ ജി.ജി.എച്ച്.എസ്.എസ്, പട്ടാമ്പി ജി.എച്ച്.എസ്.എസ്, ചെർപ്പുളശേരി ജി.വി.എച്ച്.എസ്.എസ്, ചിറ്റൂർ ജി.വി.ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ 24 വരെയാണ് ക്യാമ്പ്.

ജില്ലയിൽ 38,985 വിദ്യാർത്ഥികളാണ് പത്താംതരം പരീക്ഷയെഴുതിയത്. ഇതിൽ 19,997 ആൺകുട്ടികളും 18,988 പെൺകുട്ടികളുമാണ്. 323 ടെക്നിക്കൽ വിദ്യാർത്ഥികളും 13 സ്പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളും പരീക്ഷയെഴുതി. കൂടുതൽ പേരെഴുതിയത് മോയൻ മോഡൽ ജി.എച്ച്.എസ്.എസിൽ. 904 പേർ. കുറവ് ഗണേഷ്ഗിരി ഗവ.ഹൈസ്‌കൂളിലും.13 പേർ.

ജൂൺ ഒന്നിനാരംഭിച്ച പ്ലസ് ടു മൂല്യനിർണയം 18ന് തീരും. അദ്ധ്യാപകരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുന്നുണ്ട്.

അദ്ധ്യാപകർക്കായി ബസ് സർവീസ്


മൂല്യനിർണയത്തിനെത്തുന്ന അദ്ധ്യാപകർക്കായി നാല് സർവീസുകളാണ് കെ.എസ്.ആർ.ടി.സി ജില്ലയിൽ നടത്തുന്നത്. മണ്ണാർക്കാട്, വടക്കഞ്ചേരി, പാലക്കാട് ഡിപ്പോകളിൽ നിന്നാണ് സർവീസ്. അദ്ധ്യാപകർ അടുത്തുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രാവിവരം അറിയിക്കണം.

-ടി.എ ഉബൈദ്, എ.ടി.ഒ, പാലക്കാട്.

സമയം

പാലക്കാട്- പട്ടാമ്പി: 7.30

പാലക്കാട്-ഷൊർണൂർ-പട്ടാമ്പി: 8.30

മണ്ണാർക്കാട്- പാലക്കാട്: 7.30

വടക്കഞ്ചേരി- പാലക്കാട്: 8.00

Advertisement
Advertisement