ഇന്ധന വില വർദ്ധന കൊള്ള: മുല്ലപ്പള്ളി

Tuesday 08 June 2021 4:33 AM IST

​​​

തിരുവനന്തപുരം: തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

37 ദിവസത്തിനിടെ ഇത് 21ാം തവണയാണ് രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്നത്. ഇതോടെ കേരളത്തിൽ പ്രീമിയം പ്രെട്രോൾ വില നൂറു രൂപ കടന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഇരുട്ടടി. കൊവിഡ് വ്യാപനം രൂക്ഷമാവുകയും മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണിൽ തുടരുകയും ചെയ്യുമ്പോഴാണ് എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് കേന്ദ്രസർക്കാരിന്റെ ഒത്താശ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇന്ധനവില വർദ്ധനവിലൂടെ ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുകയാണ്.

കൊവിഡ് കാലത്ത് ജനങ്ങളോട് കരുണ കാണിക്കേണ്ട സർക്കാർ ഉപഭോക്താവിനെ അമിത ചൂഷണത്തിന് വിധേയമാക്കുന്നത് ക്രൂരമാണ്. കുതിച്ചുയരുന്ന ഇന്ധനവില ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളുടെയും അനിയന്ത്രിത വിലവർദ്ധനവിന് വഴിവയ്ക്കും. കമ്പോളശക്തികളുടെ താല്പര്യത്തിന് ജനങ്ങളെ എറിഞ്ഞു കൊടുക്കുന്ന സർക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Advertisement
Advertisement