ആശ്വസിക്കാം ; ടി.പി.ആർ 11.21%

Tuesday 08 June 2021 12:13 AM IST

 കൊവിഡ് 659; രോഗമുക്തർ 1508

കോഴിക്കോട്: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 659 പേർക്ക്. രോഗികളുടെ എണ്ണം പിന്നെയും കുറഞ്ഞത് ആശ്വസിക്കാൻ വക നൽകുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും താഴ്ചയുണ്ടായി; 11.21 ശതമാനം. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിലുൾപ്പെടെ ചികിത്സയിലായിരുന്ന 1508 പേർ കൂടി രോഗമുക്തി നേടി.

സമ്പർക്കം വഴി 645 പേർക്കാണ് ഇന്നലെ രോഗബാധ. 12 പേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിൽ 6008 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. അന്യസംസ്ഥാനത്തുനിന്ന് എത്തിയ രണ്ടു പേർക്ക് പോസിറ്റിവായി. രോഗബാധിതരായി 14292 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

എടച്ചേരി 3, ഫറോക്ക് 2, കടലുണ്ടി 1, കോഴിക്കോട് കോർപ്പറേഷൻ 3, പെരുവയൽ 1, വളയം 1, വാണിമേൽ 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 251, അരിക്കുളം 1, ത്തോളി 1, ആയഞ്ചേരി 1, അഴിയൂർ 1, ബാലുശ്ശേരി 5, ചങ്ങരോത്ത് 3, ചാത്തമംഗലം 4, ചെക്യാട് 4, ചേളന്നൂർ 11, ചേമഞ്ചേരി 1, ചെങ്ങോട്ട്കാവ് 1, ചെറുവണ്ണൂർ 13, ചോറോട് 4,
എടച്ചേരി 13, ഏറാമല 1, ഫറോക്ക് 7, കടലുണ്ടി 2, കക്കോടി 11, കാക്കൂർ 10, കാരശ്ശേരി 3, കട്ടിപ്പാറ 2, കാവിലുംപാറ 1, കായക്കൊടി 7, കായണ്ണ 5, കീഴരിയൂർ 3, കിഴക്കോത്ത് 5, കോടഞ്ചേരി 1, കൊടിയത്തൂർ 5, കൊടുവള്ളി 11, കൊയിലാണ്ടി 9, കൂടരഞ്ഞി 4, കൂരാച്ചുണ്ട് 1, കൂത്താളി 4, കോട്ടൂർ 2, കുന്ദമംഗലം 11, കുരുവട്ടൂർ 7, കുറ്റ്യാടി 2, മടവൂർ 4, മണിയൂർ 14, മാവൂർ 14, മേപ്പയ്യൂർ 1, മൂടാടി 4, മുക്കം 6, നാദാപുരം 9, നടുവണ്ണൂർ 3, നന്മണ്ട 2, നരിക്കുനി 5, നരിപ്പറ്റ 3, നൊച്ചാട് 1, ഒളവണ്ണ 16, ഓമശ്ശേരി 2, പനങ്ങാട് 6, പയ്യോളി 17, പേരാമ്പ്ര 7, പെരുമണ്ണ 4, പെരുവയൽ 38, പുതുപ്പാടി 4, രാമനാട്ടുകര 19, തലക്കുളത്തൂർ 5, താമരശ്ശേരി 4, തിക്കോടി 5, തിരുവള്ളൂർ 3, തിരുവമ്പാടി 1, തൂണേരി 1, തുറയൂർ 4, ഉള്ള്യേരി 2, ഉണ്ണികുളം 2, വടകര 13, വളയം 1, വാണിമേൽ 2, വേളം 1, വില്യാപ്പള്ളി 4.

Advertisement
Advertisement