സെറീനയ്ക്കും സലാം

Tuesday 08 June 2021 12:54 AM IST

ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് സെറീന വില്യംസും പുറത്ത്

പാരീസ് : നവോമി ഒസാക്ക, റോജർ ഫെഡറർ,ആഷ്ലി ബാർട്ടി തുടങ്ങിയ മുൻനിര താരങ്ങൾക്ക് പിന്നാലെ മുൻ ലോക ഒന്നാം നമ്പർ വനിതാ താരം സെറീന വില്യംസും ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് പുറത്തായി. നവോമി പ്രതിഷേധ സൂചകമായും ഫെഡററും ബാർട്ടിയും പരിക്കുകാരണവും പുറത്തായെങ്കിൽ സെറീന പ്രീ ക്വാർട്ടറിൽ തോറ്റാണ് മടങ്ങിയത്.

24 ഗ്രാൻസ്ളാം കിരീടങ്ങളുമായി മാർഗരറ്റ് കോർട്ടിനറെ റെക്കാഡിനൊപ്പമെത്താൻ കുറച്ചുനാളായി ശ്രമിക്കുന്ന സെറീനയെ കഴിഞ്ഞ ദിവസം പ്രീക്വാർട്ടറിൽ കസാഖിസഥാൻ താരം എലേന റൈബാക്കിനയാണ് തോൽപ്പിച്ചത്. 6-3,7-5 എന്ന സ്കോറിനായിരുന്നു എലേനയുടെ ജയം.

2016ന് ശേഷം ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടറിൽ കളിക്കാൻ സെറീനയ്ക്ക് കഴിഞ്ഞിട്ടില്ല.

Advertisement
Advertisement