'മർദ്ദനത്തിൽ പരിക്കേറ്റ് സന്ദീപ് വാര്യർ ആശുപത്രിയിൽ കിടക്കുന്ന ചിത്രം ഫേക്ക് അല്ല' ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ
Tuesday 08 June 2021 1:18 PM IST
മർദ്ദനത്തിൽ പരിക്കേറ്റ് സന്ദീപ് വാര്യർ ആശുപത്രിയിൽ കിടക്കുന്ന തരത്തിൽ ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജമല്ലെന്ന് ശ്രീജിത്ത് പണിക്കർ. ശബരിമല യുവതീപ്രവേശത്തിൽ പ്രതിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഗുരുവായൂരിൽ സന്ദീപ് ഉൾപ്പടെയുള്ള യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച ഒരു സംഭവം ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ എടുത്ത ചിത്രമാണതെന്ന് ശ്രീജിത്ത് പറയുന്നു..
നിജസ്ഥിതി അറിയാതെ സന്ദീപിനെതിരെ ആരോപണങ്ങൾ ഉയർത്തുന്നത് ശരിയല്ലെന്നും ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ സഹപ്രവർത്തകർ മർദ്ദിച്ച് ആശുപത്രിയിലാക്കി എന്നൊരു വാർത്ത ഇന്നലെ സമൂഹമാധ്യമങ്ങളിൽ...
Posted by Sreejith Panickar on Tuesday, 8 June 2021