കുഴൽപ്പണക്കേസ്: പ്രതിരോധിക്കാൻ ബി.ജെ.പി സോഷ്യൽ മീഡിയയിൽ

Wednesday 09 June 2021 12:00 AM IST

തിരുവനന്തപുരം: കൊടക്കര കുഴൽപ്പണക്കേസിൽ പാർട്ടിയെ പ്രതിരോധിക്കാൻ ബി.ജെ.പി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ക്യാമ്പയിൻ തുടങ്ങി. ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലെ സി.പി.എം പാർട്ടി ഫ്രാക്ഷനാണ് ബി.ജെ.പി വിരുദ്ധ വാർത്തകൾ പടച്ചു വിടുന്നതെന്ന് ബി.ജെ.പി ആരോപിക്കുന്നു.

നേരത്തെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ, അതിനുപിന്നിൽ മാദ്ധ്യമ സിൻഡിക്കേറ്റാണെന്ന പ്രചാരണത്തിലൂടെ സി.പി.എം പ്രതിരോധിച്ചിരുന്നു.

മിക്ക വാർത്താ മാദ്ധ്യമങ്ങളിലും പത്രപ്രവർത്തകരുടെ ഇടയിലും സി.പി.എം പാർട്ടി ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് ബി.ജെ.പി ശ്രമം.

ബി.ജെ.പിയുടെ നിലപാടുകൾ വ്യക്തമാക്കാനും വിവാദങ്ങളിൽ വിശദീകരണം നൽകാനും ക്ലബ് ഹൗസ് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളിലുടെ പാർട്ടിപ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ച് ചർച്ചകൾ നടത്തുകയും ചോദ്യങ്ങളുന്നയിക്കുകയും അതിനുത്തരം പറയുകയുമാണ് ചെയ്യുന്നത്. ഗൂഗിൾ മീറ്രുകൾ, വാട്സാപ് കൂട്ടായ്മകൾ, ഫേസ് ബുക്ക് ലൈവ് തുടങ്ങിയവയും നടത്തിത്തുടങ്ങി. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസത്തെ ക്ലബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തത്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും പിന്നീട് പ്രാദേശിക തലത്തിലും പ്രവർത്തകർക്കായി വിശദീകരണ യോഗങ്ങളും നടത്തും.

മ​ഞ്ചേ​ശ്വ​ര​ത്ത് ​പി​ന്മാ​റാ​ൻ​ ​പ​ണം: റി​പ്പോ​ർ​ട്ട് ​തേ​ടു​മെ​ന്ന് ​മീണ

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ഞ്ചേ​ശ്വ​ര​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​നി​ന്ന് ​പി​ന്മാ​റാ​ൻ​ ​ബി.​എ​സ്.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​ ​സു​ന്ദ​ര​യ്ക്ക് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​കൈ​ക്കൂ​ലി​ ​ന​ൽ​കി​യ​യെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​യി​ൽ​ ​നി​ന്നും​ ​ജി​ല്ലാ​ ​ക​ള​ക്ട​റി​ൽ​ ​നി​ന്നും​ ​റി​പ്പോ​ർ​ട്ട് ​തേ​ടു​മെ​ന്ന് ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​ടീ​ക്കാ​റാം​ ​മീ​ണ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്ത് ​തു​ട​ർ​ന​ട​പ​ടി​ ​തീ​രു​മാ​നി​ക്കും.​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നു​ൾ​പ്പെ​ടെ​ ​നോ​ട്ടീ​സ് ​ന​ൽ​കി​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടും.​ ​കോ​ട​തി​യി​ലെ​ ​കേ​സി​ൽ​ ​ക​മ്മി​ഷ​ൻ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ക്കും.

Advertisement
Advertisement