ട്രോളിംഗ് നിരോധനം: കൺട്രോൾ റൂം തുറന്നു

Wednesday 09 June 2021 12:51 AM IST
ട്രോളിംഗ് നിരോധനം:

കോഴിക്കോട് : ജില്ലയിൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ജൂലായ് 31 അർദ്ധരാത്രി വരെ 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്തുവാനോ പാടില്ല. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടികൾസ്വീകരിക്കും.ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ഫിഷറീസ് കൺട്രോൾ റൂമിലേക്ക് 0495 2414074 എന്ന നമ്പറിൽ വിളിക്കാം. മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യ സംസ്ഥാന ബോട്ടുകൾ നിരാേധനം തുടങ്ങും മുമ്പ് കേരള തീരം വിട്ടുപോകണം. രണ്ടു വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായി നിരോധിച്ചു. ട്രോളിംഗ് നിരോധന കാലയളവിൽ ഇൻബോർഡ് വളളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കൂ. നിരോധനം തുടങ്ങുന്നതിനു മുൻപായി എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർദ്ധരാത്രി 12 മണിക്ക് ശേഷം മത്സ്യബന്ധനത്തിന് പുറപ്പെടാം. സമയക്രമം പാലിക്കാത്ത ബോട്ടുകൾ ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും.മത്സ്യബന്ധനത്തിന് ഏർപ്പെടുന്ന എല്ലാ യാനങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങൾ കരുതണം. മുന്നറിയിപ്പുകൾ ക്കനുസരിച്ച് മാത്രം മത്സ്യബന്ധനം നടത്താം.കടലിൽ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ അറിയിക്കണം. കൊവിഡ് 19ന്റെ പ്രതികൂല സാഹചര്യത്തിൽ ജില്ലയിൽ മത്സ്യബന്ധനം വിപണനം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ദുരന്തനിവാരണ വകുപ്പ് എന്നിവ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണം. ഫിഷിംഗ് ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും ക`വിഡ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിച്ച് ഉപജീവനമാർഗ്ഗം ഉറപ്പുവരുത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണം.

Advertisement
Advertisement