കൊവിഡ് രോഗികൾ 15,567
Wednesday 09 June 2021 12:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 15,567 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. 14.15 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 124 മരണങ്ങൾ സ്ഥിരീകരിച്ചതോടെ ആകെ മരണം 10,281 ആയി. 14,695 പേർ സമ്പർക്ക രോഗികളാണ്, 712 പേരുടെ ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 20,019 പേർ രോഗമുക്തരായി. 1,43,254 പേർ ചികിത്സയിലും 6,12,155 പേർ നിരീക്ഷണത്തിലും കഴിയുന്നു.