ദേവീദേവന്മാരുടെ ഇഷ്ടപുഷ്പം ദൈവത്തി​ൻ്റെ സ്വന്തം നാട്ടി​ലും, ആയിരം ഇതളുള്ള താമര വിരിഞ്ഞത് ക്ഷേത്ര നഗരത്തിൽ

Wednesday 09 June 2021 12:31 PM IST

തൃപ്രയാർ: പുരാണങ്ങളിലും മറ്റും കേട്ടിരുന്ന ആയിരം ഇതളുള്ള താമര 'സഹസ്രദള പത്മം' ഇപ്പോള്‍ കേരളത്തിലും പൂവിടുന്നു. നാട്ടിക തൃപ്രയാർ പ്രയാഗയിൽ പ്രേംകുമാറിൻ്റെ വീട്ടുവളപ്പിലെ കുളത്തിലാണ് ഈ അപൂർവ്വ കാഴ്ച്ച.

പ്രേംകുമാറിൻ്റെ ഭാര്യ രാജശ്രീയാണ് തൃശൂരിലുള്ള വല്യമ്മയുടെ മകൻ രാമചന്ദ്രൻ നൽകിയ വിത്ത് നട്ട് ആയിരം ഇതളുകളുള്ള താമര വിരിയിച്ചത്. ദേവീദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായേ പൂവിടാറുള്ളൂ.

Advertisement
Advertisement