ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി

Thursday 10 June 2021 2:59 AM IST

കൊച്ചി: ആനപ്പുറത്തിരുന്ന് ചന്തിയിലുണ്ടായ തഴമ്പ് വിറ്റാൽ ആനയെ വാങ്ങാനാകില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ഖാഇദെ മില്ലത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഖാഇദെ മില്ലത്ത് ഓൺലൈൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പാർട്ടി ചർച്ച ചെയ്യേണ്ടത് പാർട്ടിയുടെ നിലവിലുള്ള ഘടനയെക്കുറിച്ചാണ്, ജയത്തെയും പരാജയത്തെയും കുറിച്ചല്ല. സമീപകാലത്ത് അപകടകരമായ കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ഇതിനെയൊക്കെ എങ്ങനെയാണ് പാർട്ടി അതിജീവിക്കാൻ പോകുന്നത്, ഏത് വിധത്തിലാണ് ഇത് നേരിടുക എന്നതാണ് വിലയിരുത്തേണ്ടത്," തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ലീഗ് പ്രവർത്തക സമിതി ചേരാത്തതിനെതിരായ വിമർശനമെന്നോണം ഷാജി പറഞ്ഞു.

Advertisement
Advertisement