രോഗമുക്തർ 1318

Thursday 10 June 2021 12:02 AM IST

 കൊവിഡ് 1240  ടി.പി.ആർ 10.87

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 1240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 1216 പേർക്കാണ് രോഗബാധ. 23 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ ഒരാൾക്ക് പോസിറ്റിവായി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിലുൾപ്പെടെ ചികിത്സയിലായിരുന്ന 1318 പേർ കൂടി രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 11,684 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗബാധിതരായി 13,714 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

 ഉറവിടം വ്യക്തമല്ലാത്തവർ

അത്തോളി 1, അഴിയൂർ 1, എടച്ചേരി 2, കടലുണ്ടി 3, കുന്നുമ്മൽ 1, മണിയൂർ 2, മേപ്പയൂർ 1, ഒളവണ്ണ 1, പനങ്ങാട് 1, പെരുമണ്ണ 2, തിരുവള്ളൂർ 2, വടകര 4, വില്ല്യാപ്പള്ളി 2.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 200, അരിക്കുളം 6, അത്തോളി 1, ആയഞ്ചേരി 7, അഴിയൂർ 2, ചക്കിട്ടപ്പാറ 7, ചങ്ങരോത്ത് 7, ചാത്തമംഗലം 3, ചെക്യാട് 12, ചേളന്നൂർ 4, ചേമഞ്ചേരി 6, ചെങ്ങോട്ട്കാവ് 31, ചെറുവണ്ണൂർ 7, ചോറോട് 11, എടച്ചേരി 6, ഏറാമല 22, ഫറോക്ക് 34, കടലുണ്ടി 45, കക്കോടി 20, കാക്കൂർ 22, കാരശ്ശേരി 41, കട്ടിപ്പാറ 11, കാവിലുംപാറ 9, കായക്കൊടി 12, കായണ്ണ 4, കിഴക്കോത്ത് 1, കോടഞ്ചേരി 3, കൊടിയത്തൂർ 27, കൊടുവള്ളി 21, കൊയിലാണ്ടി 29, കുടരഞ്ഞി 6, കൂരാച്ചണ്ട് 2, കൂത്താളി 7, കോട്ടൂർ 16, കുന്ദമംഗലം 29, കുന്നുമ്മൽ 2, കുരുവട്ടൂർ 25, കുറ്റ്യാടി 3, മടവൂർ 17, മണിയൂർ 29, മരുതോങ്കര 1, മാവൂർ 20, മേപ്പയ്യൂർ 3, മൂടാടി 7, മുക്കം 27, നാദാപുരം 8, നടുവണ്ണൂർ 4, നന്മണ്ട 19, നരിക്കുനി 5, നരിപ്പറ്റ 2, നൊച്ചാട് 5, ഒളവണ്ണ 25, ഓമശ്ശേരി 9, ഒഞ്ചിയം 7, പനങ്ങാട് 5, പയ്യോളി 19, പേരാമ്പ്ര 5, പെരുമണ്ണ 43, പെരുവയൽ 20, പുറമേരി 2, പുതുപ്പാടി 50, രാമനാട്ടുകര 12, തലക്കുളത്തൂർ 11, താമരശ്ശേരി 34, തിക്കോടി 22, തിരുവള്ളൂർ 3, തിരുവമ്പാടി 18, തൂണേരി 6, തുറയൂർ 8, ഉള്ള്യേരി 12, ഉണ്ണികുളം 12, വടകര 18, വളയം 11, വാണിമേൽ 5, വേളം 6, വില്യാപ്പള്ളി 4.

Advertisement
Advertisement