കേരള ക്രിക്കറ്റ് അസോ. മുൻ സെക്രട്ടറി എ.സി.എം. അബ്ദുള്ള നിര്യാതനായി

Thursday 10 June 2021 12:00 AM IST
അബ്ദുള്ള

തലശ്ശേരി: കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറിയും കേരളത്തിലെ ആദ്യത്തെ സ്‌പോർട്സ് ഓർഗനൈസറുമായ എ.സി.എം. അബ്ദുള്ള (ആബു മാഷ് -88) നിര്യാതനായി. തലശ്ശേരിയിലെ അച്ചാരത്ത് തറവാട്ടംഗമായ അബ്ദുള്ള പരേതരായ സി.ഒ.ടി മക്കികേയിയുടെയും അച്ചാരത്ത് ആച്ചുമ്മയുടെയും മകനാണ്. തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ കായിക അദ്ധ്യാപകനായിരുന്നു.
ഭാര്യ: എസ്. നഫീസ ബീവി (ടെലിഫോൺ എക്സ്‌ചേഞ്ച് മുൻജീവനക്കാരി). മക്കൾ: ഡോ. സാഹിർ എൻ. അബ്ദുള്ള (ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ്, തിരുവനന്തപുരം), ഷിറാജ് എൻ. അബ്ദുള്ള (അൽ റഹ്വാൻ കൺസ്ട്രക്ഷൻ കമ്പനി എം.ഡി., മസ്‌കറ്റ്), ഡോ. ഷെറിൻ ബീഗം അബ്ദുള്ള (കിംസ് ഹോസ്പിറ്റൽ തിരുവനന്തപുരം). മരുമക്കൾ: സബീന സാഹിർ, യാസ്മിൻ ഷിറാജ്, ഡോ. മുഹമ്മദ് നസീർ.

Advertisement
Advertisement