ലോക്ക് ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ
Friday 11 June 2021 4:41 AM IST
തിരുവനന്തപുരം:മുപ്പത്തിനാലു ദിവസമായി തുടരുന്ന ലോക്ക് ഡൗണിൽ ഇന്ന് പ്രത്യേക ഇളവുകൾ. നിലവിലുള്ള ഇളവുകൾക്ക് പുറമേയാണിത്. ഇ-പാസ് ഇല്ലാതെ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലവുമായി അത്യാവശ്യ യാത്രകൾ നടത്താം. ശനിയും ഞായറും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമായിരിക്കും.അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. ശനി ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നിന്ന് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ഹോം ഡെലിവറി മാത്രം.
ഇന്ന് തുറക്കുന്നത്
(രാവിലെ 7 -വൈകിട്ട് 7 )
- കടകൾ:സ്‌റ്റേഷനറി, ജുവലറി, ചെരുപ്പ്, തുണി, കണ്ണട , ശ്രവണ സഹായി, മൊബൈൽ നന്നാക്കൽ, ബുക്ക് (ഇവയുടെ അറ്റകുറ്റപണികൾക്കും തുറക്കാം)
- രാവിലെ 7 -ഉച്ചയ്ക്ക് 2
- അറ്റകുറ്റപ്പണി: കാർ,ബൈക്ക്, വാഹന ഷോറൂം (വിൽപനയും മറ്റു പ്രവർത്തനവും പാടില്ല)
രാവിലെ 10- ഉച്ചയ്ക്ക് 2
- ബാങ്ക്,ധനകാര്യ സ്ഥാപനം
യാത്ര
- നിർമാണ മേഖലയിലെ സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ് അഥവാ മേലധികാരിയുടെ സാക്ഷ്യപത്രം കാട്ടി യാത്ര ചെയ്യാം.
- കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ