കൊവിഡ് വ്യാപനം കുറഞ്ഞാൽ പി.എസ്.സി പരീക്ഷ: മുഖ്യമന്ത്രി

Friday 11 June 2021 12:00 AM IST

തിരുവനന്തപുരം: മാറ്റിവച്ച പി.എസ്.സി പരീക്ഷകളും ഇന്റർവ്യൂകളും കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടൻ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

എല്ലാ ഒഴിവുകളും യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. 5- 2-21നും 3-8-21നുമിടയിൽ കാലാവധി പൂർത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 4-8-21 വരെ ദീർഘിപ്പിച്ചു. ഇതിനിടയിൽ ഉണ്ടാകുന്ന എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യാനും നിലവിലെ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്താനും നിർദ്ദേശം നൽകി. സീനിയോറിട്ടി തർക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം എന്നിവ മൂലം റഗുലർ പ്രൊമോഷനുകൾ തടസപ്പെടുന്ന കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പദ്ധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ റഗുലർ പ്രൊമോഷനുകൾ നടത്താൻ തടസമുള്ള തസ്തികകളെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താത്കാലികമായി തരംതാഴ്ത്തി, ഒഴിവുകൾ റിപ്പോർട്ട് ചെയ്യും.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് വിവിധ ഓഫീസുകളിൽ പരിശോധിക്കുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നെന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ധനകാര്യവകുപ്പ്, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിമാരുൾപ്പെട്ട സമിതിയുമുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിട്ടും വിശേഷാൽ ചട്ടങ്ങളോ റിക്രൂട്ട്‌മെന്റ് ചട്ടങ്ങളോ രൂപീകരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവയിൽ ഇവ രൂപീകരിക്കുന്നതിന് വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉൾപ്പെടുത്തി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്ര​ള​യ​ത്തി​ൽ​ ​വ​ന്ന​ടി​ഞ്ഞി​ട്ടു​ള്ള​ ​എ​ക്ക​ലും​ ​മ​ണ്ണും​ ​നീ​ക്കും​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ള​യ​ത്തി​ൽ​ ​വ​ന്ന​ടി​ഞ്ഞി​ട്ടു​ള്ള​ ​മാ​ലി​ന്യം,​ ​മ​ണ്ണ്,​ ​എ​ക്ക​ൽ,​ ​മ​ണ​ൽ,​ ​പാ​റ,​ ​മ​ര​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​മി​ശ്രി​തം​ ​മാ​റ്റാ​നു​ള്ള​ ​പൊ​തു​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ​ ​പ്ര​ള​യ​ങ്ങ​ളി​ലും​ ​ഉ​രു​ൾ​പൊ​ട്ട​ലി​ലും​ ​അ​ടി​ഞ്ഞു​ ​കൂ​ടി​യ​ ​എ​ക്ക​ൽ​ ​മാ​റ്റി​ ​വെ​ള്ള​ത്തി​ന്റെ​ ​ഒ​ഴു​ക്ക് ​സു​ഗ​മ​മാ​ക്കാ​ൻ​ ​ഇ​തു​വ​ഴി​ ​ക​ഴി​യും.​ഇ​തി​നാ​വ​ശ്യ​മാ​യ​ ​തു​ക​ ​ക​ണ​ക്കാ​ക്കി​ ​ജി​ല്ലാ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​യു​ടെ​ ​ശു​പാ​ർ​ശ​യോ​ടെ​ ​ദു​രി​താ​ശ്വാ​സ​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​സ​മ​ർ​പ്പി​ക്കു​ന്ന​ ​മു​റ​യ്ക്ക് ​അ​നു​മ​തി​ ​ല​ഭ്യ​മാ​ക്കും.​ ​വ​ന്ന​ടി​ഞ്ഞി​ട്ടു​ള്ള​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​മാ​റ്റി​ ​ജ​ല​ഗ​താ​ഗ​തം​ ​സു​ഗ​മ​മാ​ക്കാ​നു​ള്ള​ ​എ​സ്റ്റി​മേ​റ്റ് ​ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.