വോട്ട് ഓൺ അക്കൗണ്ടും ധന ബില്ലും പാസ്സാക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Friday 11 June 2021 12:00 AM IST

തിരുവനന്തപുരം: ബഡ്ജറ്റ് പാസ്സാക്കാൻ വൈകുന്നതിനാൽ മൂന്നു മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടും ധനവിനിയോഗ ബില്ലും പാസ്സാക്കി, പതിനഞ്ചാം കേരള നിയമസഭയുടെ 12 ദിവസം നീണ്ടു നിന്ന ആദ്യ സമ്മേളനം സമാപിച്ചു. തുടർന്ന്,സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു..

വോട്ട് ഓൺ അക്കൗണ്ട് 35 നെതിരെ 90 വോട്ടുകൾക്കും, ധനവിനിയോഗ ബിൽ ശബ്ദവോട്ടോടെയുമാണ് പാസ്സാക്കിയത്. ജനുവരി 21 ന് തോമസ് ഐസക് ധനമന്ത്രിയായിരിക്കെ, നാലു മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസ്സാക്കിയിരുന്നു. 32452.18 കോടിയുടെ റവന്യൂ ചെലവും 3530.24 കോടിയുടെ മൂലധനച്ചെലവും ഉൾപ്പെടെ 36072.43 കോടിയുടെ ധനാഭ്യർത്ഥനയാണ് പാസ്സാക്കിയത്.

സാമ്പത്തിക പ്രതിസന്ധി മറയ്ക്കാതെ ധന മന്ത്രി

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സർക്കാർ മറച്ചുവയ്ക്കുന്നില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു.

. സുസ്ഥിരവികസന ഇൻഡ‌ക്സിൽ കേരളം മുന്നിലാണ്.ന്യൂനപക്ഷങ്ങൾക്കുള്ള സഹായം കുറച്ചെന്ന വാദം ശരിയല്ല. കേന്ദ്രപദ്ധതികളിൽ സഹായം കുറയുമ്പോൾ ആനുപാതികമായി സംസ്ഥാന വിഹിതവും കുറയും. തോട്ടങ്ങളിലെ കൃഷി വികസിപ്പിക്കുന്നതിനെ കോർപ്പറേറ്റുകളെ സഹായിക്കലായി തെറ്റിദ്ധരിപ്പിക്കുകയാണ്. മോട്ടോർ വാഹന മേഖലയെ സർക്കാർ സഹായിക്കും. ചെറുകിട വ്യവസായികളെയും വ്യാപാരികളെയും സഹായിക്കാനും പദ്ധതികളുണ്ടാക്കും.

അതേ സമയം ,കേന്ദ്രം പൂർണമായും സൗജന്യ വാക്സിനേഷൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേരളത്തിന്വലിയ തുക കടമെടുക്കുന്നത് കുറയ്ക്കാമെന്ന് മന്ത്രി പറഞ്ഞു.ഇതിനായി നീക്കി വച്ച 1000 കോടിയും വാക്സിൻ ചലഞ്ചിൽ നിന്ന് ലഭിച്ച തുകയും എന്തുചെയ്യുമെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടിരുന്നു. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കാൻ ധനവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ 145 കോടി രൂപ ട്രൈബ്യൂണൽ വിധി വരുമ്പോൾ അനുവദിക്കും.

കൊ​വി​ഡി​നി​ടെ​ ​സഭ ചേ​ർ​ന്ന​ത് 12​ ​ദി​വ​സം

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ര​ണ്ടാം​ ​വ്യാ​പ​ന​ത്തി​നി​ടെ​ ​പ​തി​ന​ഞ്ചാം​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യു​ടെ​ ​ഒ​ന്നാം​ ​സ​മ്മേ​ള​ന​ത്തി​ന് ​സ​മാ​പ​നം.​ ​മേ​യ് 24​ന് ​പു​തി​യ​ ​അം​ഗ​ങ്ങ​ളു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​യോ​ടെ​ ​ആ​രം​ഭി​ച്ച​ ​സ​മ്മേ​ള​നം​ 12​ ​ദി​വ​സം​ ​നീ​ണ്ടു​നി​ന്നു.
അം​ഗ​ങ്ങ​ളു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ​മു​തി​ർ​ന്ന​ ​അം​ഗം​ ​പി.​ടി.​എ.​ ​റ​ഹിം​ ​പ്രോ​ടെം​ ​സ്പീ​ക്ക​റാ​യി.​ 25​നാ​ണ് ​സ്പീ​ക്ക​റാ​യി​ ​എം.​ബി.​ ​രാ​ജേ​ഷി​നെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​റാ​യി​ ​ചി​റ്റ​യം​ ​ഗോ​പ​കു​മാ​റി​നെ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​മേ​യ് 28​ന് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​ദ്യ​ ​ന​യ​പ്ര​ഖ്യാ​പ​നം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ജൂ​ൺ​ ​നാ​ലി​നാ​യി​രു​ന്നു​ ​ബ​ഡ്ജ​റ്റ് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ത്.
സ​മ്മേ​ള​ന​ ​കാ​ല​യ​ള​വി​ൽ​ 7​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യ​ ​നോ​ട്ടീ​സു​ക​ളും​ 14​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ​ ​നോ​ട്ടീ​സു​ക​ളും​ 89​ ​സ​ബ്മി​ഷ​നു​ക​ളും​ ​പ​രി​ഗ​ണി​ച്ചു.​ ​എ​ല്ലാ​വ​ർ​ക്കും​ ​സൗ​ജ​ന്യ​മാ​യി​ ​കൊ​വി​ഡ്-19​ ​വാ​ക്സി​ൻ​ ​ന​ൽ​കേ​ണ്ട​തി​ന്റെ​ ​ആ​വ​ശ്യ​ക​ത​ ​സം​ബ​ന്ധി​ച്ചും​ ,​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​ന​ട​ക്കു​ന്ന​ ​ജ​നാ​ധി​പ​ത്യ​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​മു​ള്ല​ ​പ്ര​മേ​യ​ങ്ങ​ൾ​ ​സ​ഭ​ ​ഐ​ക​ക​ണ്ഠ്യേ​ന​ ​പാ​സ്സാ​ക്കി.​ 14​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​ന്ത്രി​മാ​ർ​ ​വാ​ക്കാ​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​സ​ഭാ​ത​ല​ത്തി​ൽ​ 109​ ​ഉ​പ​ചോ​ദ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചു.​ ​മ​ന്ത്രി​മാ​രാ​യ​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ,​ ​കെ.​ ​കൃ​ഷ്ണ​ൻ​കു​ട്ടി,​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​എ​ന്നി​വ​ർ​ ​എ​ല്ലാ​ ​ചോ​ദ്യ​ങ്ങ​ൾ​ക്കും​ ​മ​റു​പ​ടി​ ​ന​ൽ​കി.

Advertisement
Advertisement