സഭാ ഉത്തരം ചോർന്നതിൽ നടപടിക്ക് സ്പീക്കറുടെ റൂളിംഗ്

Friday 11 June 2021 12:00 AM IST

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്ന് നിയമസഭയിൽ സമർപ്പിക്കാൻ മുഖ്യമന്ത്രിക്ക് കൈമാറിയ മറുപടി സഭയിൽ വയ്ക്കും മുമ്പ് ചോർന്നെന്ന ആരോപണത്തിൽ, വകുപ്പുതല അന്വേഷണത്തിനും വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്കനടപടിക്കും നിർദ്ദേശിച്ച് സ്പീക്കറുടെ റൂളിംഗ്. മറുപടി സഭയിൽ വയ്ക്കും മുമ്പ് ചോർന്നത് അവകാശലംഘനമാണെന്ന് മുസ്ലിംലീഗ് അംഗം മഞ്ഞളാംകുഴി അലിയാണ് ക്രമപ്രശ്നമുന്നയിച്ചത്.

എന്നാൽ, മുഖ്യമന്ത്രി അംഗീകരിച്ച് നിയമസഭയ്ക്ക് ലഭ്യമാക്കിയ ഉത്തരമല്ല ചോർന്നതെന്ന് സ്പീക്കർ എം.ബി. രാജേഷ് വിശദീകരിച്ചു. നിയമസഭാ ചോദ്യത്തിന് മറുപടി തയ്യാറാക്കാൻ ബന്ധപ്പെട്ട വകുപ്പ് സർക്കാരിലേക്ക് അയച്ചുകൊടുത്ത വിവരണം മാത്രമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടതെന്ന് പരിശോധനയിൽ തെളിഞ്ഞു. ചോദ്യങ്ങൾക്ക് നിയമസഭാതലത്തിൽ ഉത്തരം ലഭിക്കാനുള്ള അംഗങ്ങളുടെ പ്രത്യേക അവകാശത്തിന് പ്രത്യക്ഷത്തിൽ ലംഘനമുണ്ടായിട്ടില്ല. എങ്കിലും അങ്ങേയറ്റം അനുചിതമായ നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായി. ഇത് ആവർത്തിക്കാതിരിക്കാനാണ് നടപടി നിർദ്ദേശിക്കുന്നത്.

ഈ മാസം 7ന് മഞ്ഞളാംകുഴി അലി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, കെ.പി.എ.മജീദ് എന്നിവർ ചേർന്ന് നോട്ടീസ് നൽകിയ നക്ഷത്രച്ചിഹ്നമിടാത്ത 99ാം നമ്പർ ചോദ്യത്തിനുള്ള മറുപടിയാണ് സഭാതലത്തിലെത്തും മുമ്പ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മഞ്ഞളാംകുഴി അലി മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസും നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണം കൂടി പരിശോധിച്ചാണ് സ്പീക്കറുടെ റൂളിംഗ്.

ആ ചോദ്യം

മദ്രസ അദ്ധ്യാപകർക്ക് പൊതു ഖജനാവിൽ നിന്ന് ശമ്പളവും അലവൻസും നൽകുന്നുണ്ടോ? ഇല്ലെങ്കിൽ ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ സർക്കാർ എന്ത് നടപടിയെടുത്തു?

നടപടിക്രമം

 ഓരോ ദിവസത്തേക്കും ഷെഡ്യൂൾ ചെയ്തിട്ടുള്ള ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് തലേന്ന് വൈകുന്നേരം 5വരെ ലഭ്യമാക്കുന്ന ഉത്തരങ്ങൾ ചോദ്യദിവസം രാവിലെ ചോദ്യോത്തരവേള അവസാനിച്ചാലുടൻ നിയമസഭാ വെബ്സൈറ്റിൽ
 തലേന്ന് വൈകിട്ട് 5ന് ശേഷവും ചോദ്യ ദിവസം വൈകിട്ട് 4വരെയും ലഭ്യമാകുന്ന ഉത്തരങ്ങൾ ലേറ്റ് ആൻസർ ബുള്ളറ്റിൻ വഴി പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം വെബ്‌സൈറ്റിൽ
 മദ്രസാ അദ്ധ്യാപകരുടെ ശമ്പളം സംബന്ധിച്ച 7ലെ ചോദ്യത്തിനുള്ള ഉത്തരം ഇ-നിയമസഭാ പോർട്ടലിലേക്ക് ബന്ധപ്പെട്ട വകുപ്പ് ലഭ്യമാക്കിയത് അന്ന് വൈകിട്ട് 4ന് ശേഷം

 ഇത് 8ലെ 33ാം നമ്പർ ലേറ്റ് ആൻസർ ബുള്ളറ്റിനിൽ ഉൾപ്പെടുത്തി. 9ന് ഉച്ചയോടെ വെബ്‌സൈറ്റിലിട്ടു

കാ​ല​താ​മ​സം​ ​വ​രു​ത്തു​ന്ന​ ​റി​പ്പോ​ർ​ട്ടിൽ വി​ശ​ദീ​ക​ര​ണം​ ​നി​ർ​ബ​ന്ധം​:​ ​സ്പീ​ക്കർ

തി​രു​വ​ന​ന്ത​പു​രം​:​ ​ക​മ്പ​നി​ക​ൾ,​ ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​ബോ​ർ​ഡു​ക​ൾ,​ ​കോ​ർ​പ​റേ​ഷ​നു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​വാ​ർ​ഷി​ക​ ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​നി​യ​മ​സ​ഭ​യി​ൽ​ ​വ​യ്ക്കു​ന്ന​തി​ൽ​ ​കാ​ല​താ​മ​സ​മു​ണ്ടാ​യാ​ൽ​ ​വൈ​ക​ലി​നു​ള്ള​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​പ​ത്രി​ക​യോ​ടെ​ ​മാ​ത്ര​മേ​ ​സ്വീ​ക​രി​ക്കാ​വൂ​വെ​ന്ന് ​സ്പീ​ക്ക​ർ​ ​എം.​ബി.​ ​രാ​ജേ​ഷി​ന്റെ​ ​റൂ​ളിം​ഗ്.​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​പ​ത്രി​ക,​ ​നി​യ​മ​സ​ഭ​യു​ടെ​ ​'​മേ​ശ​പ്പു​റ​ത്തു​വ​ച്ച​ ​ക​ട​ലാ​സു​ക​ൾ​ ​സം​ബ​ന്ധി​ച്ച​'​ ​സ​മി​തി​ ​പ​രി​ശോ​ധി​ച്ച് ​ശു​പാ​ർ​ശ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഉ​ട​ൻ​ ​പു​റ​പ്പെ​ടു​വി​ക്കും.
ഈ​ ​മാ​സം​ ​ഒ​ന്നി​ന് ​സ​ഭ​യി​ൽ​ ​വ​ച്ച​ ​വാ​ർ​ഷി​ക​ ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ഏ​റെ​ ​കാ​ല​താ​മ​സം​ ​വ​രു​ത്തി​യാ​ണ് ​സ​മ​ർ​പ്പി​ച്ച​തെ​ന്നും​ ​അ​വ​യ്ക്കൊ​പ്പം​ ​നി​യ​മ​സ​ഭാ​ച​ട്ടം​ 166​(​സി​)​ ​പ്ര​കാ​ര​മു​ള്ള​ ​കാ​ല​താ​മ​സ​ ​പ​ത്രി​ക​യി​ല്ലെ​ന്നും​ ​എ​ൻ.​ഷം​സു​ദ്ദീ​ൻ​ ​ഉ​ന്ന​യി​ച്ച​ ​ക്ര​മ​പ്ര​ശ്ന​ത്തി​ലാ​ണ് ​റൂ​ളിം​ഗ്.
വാ​ർ​ഷി​ക,​ഓ​ഡി​റ്റ് ​റി​പ്പോ​ർ​ട്ടു​ക​ളു​ൾ​പ്പെ​ടെ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​അ​വ​സാ​നി​ച്ച് 9​ ​മാ​സ​ത്തി​ന​ക​വും​ ​വാ​ർ​ഷി​ക​ ​റി​പ്പോ​ർ​ട്ട് ​മാ​ത്ര​മെ​ങ്കി​ൽ​ ​ആ​റ് ​മാ​സ​ത്തി​ന​ക​വു​മാ​ണ് ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.