പൊതുമരാമത്തിൽ കോടികളുടെ ബിറ്റുമെൻ തട്ടിപ്പെന്ന് സി.എ.ജി

Friday 11 June 2021 12:29 AM IST

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ ബിറ്റുമെന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന്

സി.എ.ജി റിപ്പോർട്ട്. കോഴിക്കോട് നോർത്ത് ഡിവിഷനിൽ മാത്രം 4.36 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്ന് പ്രിൻസിപ്പൽ അക്കൗണ്ടന്റ് സി.പി.ആനന്ദിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു.

സംസ്ഥാന പൊതുമരാമത്ത് റോഡ്നിർമ്മാണ ടെൻഡറിൽ ബിറ്റുമെൻ വിതരത്തിന് പ്രത്യേക വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് വകുപ്പുതലത്തിൽ വിതരണം ചെയ്യുന്ന സാമഗ്രികളുടെ വില കുറച്ചാണ് കരാറുകാരുടെ ബില്ല് അംഗീകരിക്കേണ്ടത്. എന്നാൽ, ഇത്തരത്തിൽ വില കുറയ്ക്കാതെയും, യഥാർത്ഥ വില പരിഗണിക്കാത്ത മട്ടിലും ബിൽ അംഗീകരിച്ചാണ് സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നത്. കോഴിക്കോട് നോർത്ത് ഡിവിഷനിൽ 2019 ൽ നടന്ന 2838.29 കോടിയുടെ പൊതുമരാമത്ത് കരാറുകളിൽ 1607.08 കോടിയുടെ ജോലികൾ പരിശോധിച്ചതിലാണ് നാലരക്കോടിയോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.

നേരത്തെ വകുപ്പ് തല സാമഗ്രികളുടെ പട്ടികയിൽ സിമന്റ് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന്റെ പേരിൽ വൻ തട്ടിപ്പ് നടക്കുന്നത് കണ്ടെത്തിയതോടെ, 2012 മുതൽ സിമന്റ് ഒഴിവാക്കി. നിലവിൽ ബിറ്റ്മെൻ മാത്രമാണ് സാമഗ്രികളിലുള്ളത്.

റോഡ് റോളറുകളുടെ പേരിലും തട്ടിപ്പ്

പ്രവർത്തിക്കാത്ത റോഡ് റോളറുകളുടെ പേരിലും പൊതുമരാമത്തിൽ വൻ തട്ടിപ്പ് നടക്കുന്നതായി സി.എ.ജി റിപ്പോർട്ടിലുണ്ട്. എട്ട് പൊതുമരാമത്ത് ഡിവിഷനുകളിലെ 86 റോഡ് റോളറുകൾ കേടായി ഉപേക്ഷിക്കപ്പെട്ടു. ഇത് ഉപയോഗിച്ചെന്ന പേരിൽ 18.34 കോടി എഴുതിയെടുത്തവർക്കതിരെ . നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

പി​ടി​പ്പു​കേ​ട്:​ ​കെ.​എ​സ്.​ഇ.​ബി ന​ഷ്ടം​ 1860​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​ത്ത​തി​നാ​ൽ​ ​കെ.​എ​സ്.​ഇ.​ബി​ ​വ​ൻ​ ​ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്ന് ​ഇ​ന്ന​ലെ​ ​സ​ഭ​യി​ൽ​ ​വ​ച്ച​ ​സി.​എ.​ജി​ ​ഒാ​ഡി​റ്റ് ​റി​പ്പോ​ർ​ട്ടി​ൽ​ ​കു​റ്റ​പ്പെ​ടു​ത്ത​ൽ.​ 1860.42​ ​കോ​ടി​യാ​ണ് ​ന​ഷ്ടം.​ ​അ​തേ​സ​മ​യം​ ​സ്‌​റ്റേ​റ്റ് ​പ​വ​ർ​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ഫി​നാ​ൻ​സ് ​കോ​ർ​പ​റേ​ഷ​ൻ​ 5.97​ ​കോ​ടി​യു​ടെ​യും​ ​കി​നെ​സ്‌​കോ​ ​പ​വ​ർ​ ​ആ​ൻ​ഡ് ​യൂ​ട്ടി​ലി​റ്റീ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് 0.65​ ​കോ​ടി​യു​ടെ​യും​ ​ലാ​ഭം​ ​നേ​ടി.
കെ.​എ​സ്.​ഇ.​ബി​ ​അ​വ​രു​ടെ​ ​ത​ന്നെ​ ​ജ​ല​വൈ​ദ്യു​ത​ ​ന​യം​ ​പാ​ലി​ച്ചി​ല്ല.​ ​വേ​ന​ൽ​കാ​ല​ത്തെ​ ​പീ​ക്ക് ​അ​വ​റു​ക​ളി​ൽ​ ​വൈ​ദ്യു​തി​ ​കൂ​ടു​ത​ൽ​ ​ഉ​ത്പാ​ദി​പ്പി​ക്കാ​തെ​ ​കൂ​ടി​യ​ ​വി​ല​യ്ക്ക​ ​വാ​ങ്ങി​യ​തും​ ​വ​ൻ​ ​ന​ഷ്ട​ത്തി​ന് ​കാ​ര​ണ​മാ​യി.​ ​ഇ​ടു​ക്കി​ ​പ​ദ്ധ​തി​യി​ലെ​ ​ആ​ദ്യ​ഘ​ട്ട​ ​യൂ​ണി​റ്റു​ക​ളു​ടെ​യും​ ​ശ​ബ​രി​ഗി​രി​ ​പ​ദ്ധ​തി​യി​ലെ​ ​ഒ​ന്ന്,​ ​ര​ണ്ട്,​ ​മൂ​ന്ന് ​അ​ഞ്ച് ​യൂ​ണി​റ്റു​ക​ളു​ടെ​യും​ ​ശേ​ഷി​ ​യ​ഥാ​സ​മ​യം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ത്ത​തു​ ​കാ​ര​ണം​ ​പ്ര​തി​വ​ർ​ഷം​ 212.04​ ​മെ​ഗാ​വാ​ട്ട് ​അ​ധി​ക​ ​വൈ​ദ്യു​തി​ ​ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​അ​വ​സ​ര​മാ​ണ് ​ന​ഷ്ട​മാ​യ​ത്.​ ​ഇ​ടു​ക്കി​ ​പ​ദ്ധ​തി​യു​ടെ​ ​ശേ​ഷി​കൂ​ട്ട​ൽ​ ​പ​ദ്ധ​തി​ക​ളി​ൽ​ 21​ ​മാ​സ​ത്തെ​ ​കാ​ല​താ​മ​സ​മു​ണ്ടാ​ക്കി.​ ​ശ​ബ​രി​ഗി​രി​ ​പ​ദ്ധ​തി​യി​ലെ​ ​യൂ​ണി​റ്റ് 4​ന് ​ക​രാ​റു​കാ​ര​ൻ​ ​ഉ​റ​പ്പു​ന​ൽ​കി​യ​ ​പോ​ലെ​ ​പ്ര​ക​ട​നം​ ​ന​ട​ത്താ​നാ​യി​ല്ല.​ ​ദീ​ർ​ഘ​മാ​യി​ ​അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന​തു​ ​മൂ​ലം​ 201.60​ ​മെ​ഗ​വാ​ട്ട് ​ഉ​ത്പാ​ദ​ന​ ​ന​ഷ്ട​മു​ണ്ടാ​കു​ക​യും​ ​വൈ​ദ്യു​തി​ ​വാ​ങ്ങു​ന്ന​തി​ന് 59.07​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​അ​ധി​ക​ച്ചെ​ല​വു​ണ്ടാ​കു​ക​യും​ ​ചെ​യ്തു.

Advertisement
Advertisement